യാത്രക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം; നിര്‍ദേശവുമായി ഡിജിപി

കല്ലട ട്രാവല്സ് ജീവനക്കാര് ജീവനക്കാര് യാത്രക്കാരെ ക്രൂരമായി മര്ദ്ദിച്ച് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിജിപിയുടെ നിര്ദേശം.
 | 
യാത്രക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം; നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം: യാത്രക്കിടയിലുണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ കല്ലട ട്രാവല്‍സ് ജീവനക്കാര്‍ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിജിപിയുടെ നിര്‍ദേശം.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബെഹ്‌റ പോസ്റ്റില്‍ പറയുന്നു. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടര്‍ന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികള്‍ക്കെതിരെ പോലീസ് കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും ഡിജിപി വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

കല്ലട ട്രാവൽസ് എന്ന സ്വകാര്യബസ്സിൽ രണ്ട് ചെറുപ്പക്കാർക്ക് മർദ്ദനമേറ്റ നിർഭാഗ്യകരമായ സംഭവം ഇ-മെയിൽ മുഖേനയും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും ശ്രദ്ധയിൽപെടുകയുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടർന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികൾക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നതാണ്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.

കല്ലട ട്രാവൽസ് എന്ന സ്വകാര്യബസ്സിൽ രണ്ട് ചെറുപ്പക്കാർക്ക് മർദ്ദനമേറ്റ നിർഭാഗ്യകരമായ സംഭവം ഇ-മെയിൽ മുഖേനയും ഫെയ്‌സ്…

Posted by State Police Chief Kerala on Monday, April 22, 2019