സുരേഷ് ഗോപിയുടെ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനോ?

ചലച്ചിത്ര നടനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ഓഡി കാര് പോണ്ടിച്ചേരിയില് രജിസ്റ്റര് ചെയ്തത് നികുതി വെട്ടിക്കാനാണോ എന്ന് സോഷ്യല് മീഡിയയില് സംശയം ഉയരുന്നു. ദീപക് ശങ്കരനാരായണന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യം വൈറലായിക്കഴിഞ്ഞു. പിവൈ 01 ബിഎ 999 നമ്പറിലുള്ള ഓഡി ക്യു 7 കാറാണ് വിവാദനായകന്. 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഏതു വാഹനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില് 55,000രൂപ ഫ്ളാറ്റ് നികുതി മാത്രമാണ് ഉള്ളത്. അതിനു താഴെയുള്ള മോഡലുകള്ക്ക് 15,000 രൂപയാണ് നികുതി.
 | 

സുരേഷ് ഗോപിയുടെ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനോ?

കൊച്ചി: ചലച്ചിത്ര നടനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ സംശയം ഉയരുന്നു. ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യം വൈറലായിക്കഴിഞ്ഞു. പിവൈ 01 ബിഎ 999 നമ്പറിലുള്ള ഓഡി ക്യു 7 കാറാണ് വിവാദനായകന്‍. 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഏതു വാഹനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ 55,000രൂപ ഫ്‌ളാറ്റ് നികുതി മാത്രമാണ് ഉള്ളത്. അതിനു താഴെയുള്ള മോഡലുകള്‍ക്ക് 15,000 രൂപയാണ് നികുതി.

റോഡ് നികുതി ഏറ്റവും കുറവുള്ള കേരളത്തില്‍ പോലും വലിയ കാറുകള്‍ക്ക് 8 ശതമാനമാണ് നികുതി. 75 ലക്ഷം രൂപ വിലയുള്ള ഓഡി ക്യു 7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഏതാണ് അഞ്ചര ലക്ഷം രൂപ ലാഭിക്കാമെന്ന് ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് ആവശ്യമാണ്. വാഹന ഡീലര്‍മാര്‍ ഇത് സംഘടിപ്പിച്ചു നല്‍കാറുണ്ട്. വന്‍കിടക്കാരുടെ ഫാഷനാണ് ഈ വിധത്തില്‍ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും ദീപക് പറയുന്നു.

മീഡിയവണ്‍ സംപ്രേഷണം ചെയ്ത പൊളിമിക്‌സ് എന്ന പരിപാടിയില്‍ സുരേഷ് ഗോപി കയറിപ്പോകുന്ന കാറിന്റെ ദൃശ്യമാണ് ഈ സംശയത്തിനു കാരണം. രജിസ്‌ട്രേഷന്‍ നമ്പറുപയോഗിച്ച് ഉടമയെ തിരഞ്ഞപ്പോള്‍ സുരേഷ് ഗോപി തന്നെയാണ് ഉടമയെന്ന് മനസിലായി. നികുതി വെട്ടിപ്പിനെതിരേ നിലപാട് എടുത്തിട്ടുള്ള ബിജെപിയുടെ കേരളത്തില്‍നിന്നുള്ള ഏക എംപി ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയോ എന്നതാണ് ഉയരുന്ന സംശയം.

പോസ്റ്റ് കാണാം