പ്രധാനമന്ത്രിയുടെ നെറ്റിയില്‍ കള്ളനെന്ന് എഴുതിയ ചിത്രം പോസ്റ്റ് ചെയ്ത ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നെറ്റിയില് കള്ളനെന്ന് എഴുതിയ ചിത്രം പോസ്റ്റ് ചെയ്ത കോണ്ഗ്രസ് നേതാവ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ്. ഉത്തര്പ്രദേശിലെ ഗോമതിനഗര് പൊലീസാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കോണ്ഗ്രസിന്റെ ഐടി സെല് മേധാവി കൂടിയായ ദിവ്യ സ്പന്ദന റഫേല് ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കളിയാക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.
 | 
പ്രധാനമന്ത്രിയുടെ നെറ്റിയില്‍ കള്ളനെന്ന് എഴുതിയ ചിത്രം പോസ്റ്റ് ചെയ്ത ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നെറ്റിയില്‍ കള്ളനെന്ന് എഴുതിയ ചിത്രം പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ്. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഐടി സെല്‍ മേധാവി കൂടിയായ ദിവ്യ സ്പന്ദന റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കളിയാക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് പോസ്റ്റ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ സെക്ഷന്‍ 67, ഐ.പി.സിയിലെ സെക്ഷന്‍ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളാണ് ചുമത്തിയത്. അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിന്മേലാണ് നടപടി. പരാതി അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഞങ്ങളുടെ പ്രധാനമന്ത്രി കള്ളനാണെന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയിന്‍ ശക്തമാണ്. സമാന ഹാഷ്ടാഗ് പതിച്ച ടീ-ഷര്‍ട്ടുകളും പഞ്ചാബില്‍ വിപണിയിലുണ്ട്.