കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് കഫീല്‍ ഖാനെതിരെ വര്‍ഗീയ കമന്റുമായി ഡോക്ടര്‍
കോഴിക്കോട്: നിപ്പ വൈറസ് ബാധിത പ്രദേശങ്ങളില് സേവനം അനുഷ്ഠിക്കാന് ആഗ്രഹം പ്രകടിപ്പിച്ച ഡോ കഫീല്ഖാനെതിരെ വര്ഗീയ പോസ്റ്റുമായി ഡോക്ടര്. കോഴിക്കോട് മെഡിക്കല് കോളേജില് ജോലി ചെയ്യുന്ന ഡോക്ടര് അമ്പിളി കടന്നയില് എന്ന യുവതിയാണ് കഫീല്ഖാനെതിരെ വര്ഗീയമായി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ കത്വ പീഡന സമയത്തും ഇത്തരം കമന്റിട്ടയാളാണ് അമ്പിളി.
‘കഫീല് ഖാന് വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം’ എന്ന് അമ്പിളി ഇട്ട പോസ്റ്റിലെ കമന്റുകളിലാണ് കഫീല് ഖാനെ കള്ളനെന്നും കൊലപാതകിയെന്നും ആക്ഷേപിക്കുന്നത്. ‘നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍ കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ലെന്ന് അമ്പളി ഒരു കമന്റില്‍ പറയുന്നു.

‘തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തു പറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണെന്ന് മറ്റൊരു കമന്റില്‍ അമ്പളി ആരോപിക്കുന്നു.

‘അമ്പലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കേണ്ട ബാധ്യതയില്ലല്ലോ, ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്നു രക്ഷിക്കാഞ്ഞതെന്താന്നാ എന്റെ സംശയം. ഇനിയിപ്പൊ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചു പോയതായിരിക്കുമോ’ ഇതായിരുന്നു കത്വ വിഷയത്തില്‍ അമ്പളിയുടെ പ്രതികരണം.