തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി: കായിക താരങ്ങൾക്ക് സഹായ പ്രവാഹം

ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ലാതിരുന്ന കായിക താരങ്ങൾക്ക് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി. തോമസ് ഐസക്കിന്റെ പോസ്റ്റ് കണ്ട് നിരവധി പേരാണ് ഇവർക്ക് സഹായം വാഗ്ദാനം ചെയ്തത്. ഭാരോദ്വഹന കായിക താരങ്ങളായ അശ്വതിക്കും ശ്രീക്കുട്ടിക്കുമാണ് സ്ഥലം എം.എൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ഗുണമുണ്ടായത്.
 | 

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി: കായിക താരങ്ങൾക്ക് സഹായ പ്രവാഹം

ആലപ്പുഴ: ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ലാതിരുന്ന കായിക താരങ്ങൾക്ക് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി. തോമസ് ഐസക്കിന്റെ പോസ്റ്റ് കണ്ട് നിരവധി പേരാണ് ഇവർക്ക് സഹായം വാഗ്ദാനം ചെയ്തത്. ഭാരോദ്വഹന കായിക താരങ്ങളായ അശ്വതിക്കും ശ്രീക്കുട്ടിക്കുമാണ് സ്ഥലം എം.എൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ഗുണമുണ്ടായത്.

ഭാരോദ്വഹന കായിക താരങ്ങളായ ഇവർ കോഴിക്കോട് നടന്ന സംസ്ഥാന സബ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഇവർ ഇപ്പോൾ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്ന് തോമസ് ഐസക്ക് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ജൂൺ അവസാനത്തോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചൈനയിൽ പോകണം. ഒരാൾക്ക് 3 ലക്ഷം രൂപയോളം ചെലവ് വരും പകുതി ഭാരോദ്വഹന അസ്സോസ്സിയേഷൻ വഹിക്കുമെന്നും ബാക്കി തുക കണ്ടെത്താൻ ഈ കുട്ടികളെ സഹായിക്കണമെന്നുമാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനോടൊപ്പം കായിക താരങ്ങൾക്കായി പണമിടാനുള്ള അക്കൗണ്ട് നമ്പരും വിശദാംശങ്ങളും ചേർത്തിരുന്നു. ഈ അക്കൗണ്ടിലേക്ക് നിരവധി പേർ പണമയച്ചുവെന്നും താരങ്ങൾക്ക് ചൈനയിൽ പോകാൻ കഴിയുമെന്നും കമന്റുകളിൽ കാണാം.

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീകുട്ടിയുടെ വീടിന്‍റെ നീല പ്ലാസ്റ്റിക്‌ മറയില്‍ തൂങ്ങുന്ന മെഡല്‍ കൂട്ടത്തിലേക്ക് മൂന്ന് മെഡലുകള്‍ കൂടി . അശ്വതിയ്ക്…

Posted by Dr.T.M Thomas Isaac on Wednesday, May 13, 2015