പൃഥ്വിക്കു പിന്നാലെ ദുല്‍ഖറിന്റെയും ഇംഗ്ലീഷ് പോസ്റ്റ്; ഡിക്ഷണറി ആവശ്യവുമായി ട്രോളന്മാര്‍ കമന്റ് ബോക്‌സില്‍

ഫെയ്സ്ബുക്കില് പൃഥ്വിരാജിന്റെ കടുകട്ടി ഇംഗ്ലീഷ് പോസ്റ്റിനു പിന്നാലെയാണ് ദുല്ഖര് സല്മാനും. അഭിനയരംഗത്ത് അഞ്ചു വര്ഷം പിന്നിടുന്നതിന്റെ ആഹ്ലാദം അറിയിക്കാന് ചെയ്ത പോസ്റ്റിനും പൃഥ്വിക്ക് കിട്ടിയ അതേ വരവേല്പ്പു തന്നെ സോഷ്യല് മീഡിയയില് നല്കി. ദുല്ഖറും പൃഥ്വിയും തമ്മില് മത്സരത്തിലാണോ എന്ന തരത്തിലാണ് ആരാധകരുടെ കമന്റുകള്.
 | 

പൃഥ്വിക്കു പിന്നാലെ ദുല്‍ഖറിന്റെയും ഇംഗ്ലീഷ് പോസ്റ്റ്; ഡിക്ഷണറി ആവശ്യവുമായി ട്രോളന്മാര്‍ കമന്റ് ബോക്‌സില്‍

ഫെയ്‌സ്ബുക്കില്‍ പൃഥ്വിരാജിന്റെ കടുകട്ടി ഇംഗ്ലീഷ് പോസ്റ്റിനു പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാനും. അഭിനയരംഗത്ത് അഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ആഹ്ലാദം അറിയിക്കാന്‍ ചെയ്ത പോസ്റ്റിനും പൃഥ്വിക്ക് കിട്ടിയ അതേ വരവേല്‍പ്പു തന്നെ സോഷ്യല്‍ മീഡിയയില്‍ നല്‍കി. ദുല്‍ഖറും പൃഥ്വിയും തമ്മില്‍ മത്സരത്തിലാണോ എന്ന തരത്തിലാണ് ആരാധകരുടെ കമന്റുകള്‍.

വെറുതെ ലൈക്കടിച്ചാ മതിയായിരുന്നു വായിക്കേണ്ടിയിരുന്നില്ല എന്ന പൃഥ്വിയുടെ പോസ്റ്റിലെ അതേ കമന്റും ദുല്‍ഖറിന് കോപ്പി പേസ്റ്റായി കിട്ടി. പ്രിയപ്പെട്ട താരങ്ങളെല്ലാം ഇംഗ്ലീഷില്‍ ഇമോഷണലായാല്‍ നമ്മള്‍ എന്തുചെയ്യുമെന്ന് ആശങ്കയും ഒരു ആരാധകന്‍ പങ്കു  വെക്കുന്നു.

വെള്ളിത്തിരയില്‍ തന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ പുറത്തിറങ്ങിയത് അഞ്ചു വര്‍ഷത്തിനു മുന്‍പ് ഇതേ ദിവസമായിരുന്നു. അതിന്റെ ഓര്‍മ്മ പുതുക്കലായാണ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

പൃഥ്വിയുടെ പോസ്റ്റിന് കടുകട്ടി ഇംഗ്ലീഷായതാണ് ട്രോളര്‍മാരെ ചൊടിപ്പിച്ചത്. ടിയാന്‍ എന്ന സിനിമയുടെ പാക്കപ്പിന് പിന്നാലെ ചിത്രീകരണാനുഭവം വിവരിച്ചാണ് പൃഥ്വി പോസ്റ്റിട്ടത്. ഇംഗ്ലീഷിന്റെ കടുപ്പത്തെക്കാള്‍ അല്‍പ്പം സാഹിത്യാത്മകമായി എന്നതായിരുന്നു ട്രോളര്‍മാരുടെ പക്ഷം. ചിത്രവുമായുണ്ടായ വൈകാരിക അടുപ്പം വിവരിച്ചതാണ് ആരാധകരെ കുഴക്കിയത്.

പോസ്റ്റ് കാണാം