ഈരാറ്റുപേട്ടയിലെ സ്വകാര്യ സ്‌കൂളിലെ യൂണിഫോം വിവാദത്തില്‍; വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ

കോട്ടയം: ഈരാറ്റുപേട്ട അല്ഫോണ്സാ പബ്ലിക് സ്കൂളിലെ വിദ്യാര്ത്ഥിനികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയയില് പ്രതിഷേധം ശക്തമാകുന്നു. സഖറിയ പൊന്കുന്നം എന്ന ഫോട്ടോഗ്രാഫറാണ് ഈ വിഷയം സോഷ്യല് മീഡിയയില് ഉന്നയിച്ചത്. പെണ്കുട്ടികള്ക്ക് അപമാനമാകുന്ന തരത്തിലാണ് യൂണിഫോമെന്ന് ചിത്രങ്ങള് സഹിതം പോസ്റ്റില് പറയുന്നു. എത്ര മ്ലേച്ഛമായാണ് യൂണിഫോം ഡിസൈന് ചെയ്തിരിക്കുന്നതെന്നാണ് പോസ്റ്റില് ചോദിക്കുന്നത്.
പോസ്റ്റിനു താഴെ പ്രതിഷേധവുമായി നിരവധി പേരാണ് ഇതിനോടകം എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പടക്കം വേണ്ടപ്പെട്ട അധികാരികള്‍ ഇതൊന്നും കാണുന്നില്ലേയെന്നും ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നു. മാതാപിതാക്കള്‍ ഇതിനെതിരെ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റ് കാണാം