ലൈക്ക് തേടല്‍ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി ഫേസ്ബുക്ക്; പേജുകള്‍ക്ക് പിടി വീഴും

ലൈക്ക് തേടല് പോസ്റ്റുകള് ന്യൂസ്ഫീഡില് വര്ദ്ധിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില് അത്തരം പോസ്റ്റുകള് നിയന്ത്രിക്കാന് സംവിധാനം ഏര്പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വ്യക്തികളുടെ പ്രൊഫൈലുകളില് നിന്നും പേജുകളില് നിന്നും പ്രത്യക്ഷപ്പെടുന്ന ലൈക്ക് തേടല് പോസ്റ്റുകള് ഈയാഴ്ച മുതല് നിയന്ത്രിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇതിനായി നൂറ് കണക്കിന് ഇത്തരം പോസ്റ്റുകള് ശേഖരിക്കുകയും അവ വിലയിരുത്തുകയും ചെയ്തു. ശല്യക്കാരായ ഈ പോസ്റ്റുകള് ഇനി ന്യൂസ്ഫീഡില് ഉണ്ടാകില്ലെന്നാണ് ഫേസ്ബുക്ക് ഉറപ്പ് നല്കുന്നത്.
 | 

ലൈക്ക് തേടല്‍ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി ഫേസ്ബുക്ക്; പേജുകള്‍ക്ക് പിടി വീഴും

ലൈക്ക് തേടല്‍ പോസ്റ്റുകള്‍ ന്യൂസ്ഫീഡില്‍ വര്‍ദ്ധിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ അത്തരം പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വ്യക്തികളുടെ പ്രൊഫൈലുകളില്‍ നിന്നും പേജുകളില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന ലൈക്ക് തേടല്‍ പോസ്റ്റുകള്‍ ഈയാഴ്ച മുതല്‍ നിയന്ത്രിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇതിനായി നൂറ് കണക്കിന് ഇത്തരം പോസ്റ്റുകള്‍ ശേഖരിക്കുകയും അവ വിലയിരുത്തുകയും ചെയ്തു. ശല്യക്കാരായ ഈ പോസ്റ്റുകള്‍ ഇനി ന്യൂസ്ഫീഡില്‍ ഉണ്ടാകില്ലെന്നാണ് ഫേസ്ബുക്ക് ഉറപ്പ് നല്‍കുന്നത്.

കൂടുതല്‍ ആളുകളിലേക്ക് പോസ്റ്റുകള്‍ എത്തുന്നതിനായി എളുപ്പമാര്‍ഗ്ഗങ്ങള്‍ തേടുന്ന പേജുകളുടെ റീച്ച് കര്‍ശനമായി നിയന്ത്രിക്കും. എന്നാല്‍ കാണാതായവരെക്കുറിച്ചുള്ള പോസ്റ്റുകള്‍, യാത്രാ ടിപ്പുകള്‍ ചോദിക്കുന്നവ, ഫണ്ടുകള്‍ ശേഖരിക്കുന്നതിനായുള്ള അപ്പീല്‍ പോസ്റ്റുകള്‍ എന്നിവയെ നിയന്ത്രണം ബാധിക്കില്ല. അതേ സമയം ആധികാരികതയില്ലാത്തവയെ നിയന്ത്രിക്കുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്നതും സെന്‍സേഷമലുമായി തലക്കെട്ടുകള്‍ നല്‍കി വെബ് പേജുകളുടെ ലിങ്കുകള്‍ നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ അടുത്തിടെ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. അതിന് സമാനമായ നടപടികളായിരിക്കും പുതിയ രീതിയിലും അനുവര്‍ത്തിക്കുക. പോസ്റ്റ് എന്‍ഗേജ്‌മെന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവരുടെ റീച്ച് കുറയും. ഈ തന്ത്രങ്ങള്‍ തുടരുന്നവരുടെ റീച്ച് പരമാവധി കുറയുന്നത് അനുഭവിച്ചറിയാനാകുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നു.