ഫേസ്ബുക്ക് വീഡിയോ എംബെഡിംഗ് സൗകര്യം അവതരിപ്പിച്ചു
ന്യൂഡല്ഹി: മറ്റു വെബ്സൈറ്റുകളിലും വീഡിയോ ഷെയര് ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഫേസ്ബുക്കില് അപ്ലോഡ് ചെയ്യുന്ന വീഡിയോകള് മറ്റു സൈറ്റുകളില് ഷെയര് ചെയ്യാന് ഫേസ്ബുക്കിലേക്ക് ലിങ്ക് ചെയ്യുക മാത്രമായിരുന്നു വഴി. ഇപ്പോള് അവതരിപ്പിച്ചിരിക്കുന്ന പുതിയ എംബെഡ്ഡബിള് വീഡിയോ പ്ലേയര് യൂട്യൂബ് പോലുള്ള വീഡീയോ ഷെയറിംഗ് സൈറ്റുകള് നല്കുന്ന സൗകര്യങ്ങളടങ്ങിയതാണ്. വീഡിയോയുടെ എച്ച്ടിഎംഎല് കോഡ് കോപ്പി ചെയ്ത് മറ്റു സൈറ്റുകളില് ഫേസ്ബുക്ക് വീഡിയോ നല്കാം. ഗൂഗിളിന്റെ യൂട്യൂബുമായി മത്സരിക്കാന് ഫേസ്ബുക്ക് ഒരുങ്ങുന്നതിന്റെ സൂചനകളായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
Mar 26, 2015, 12:58 IST
| ന്യൂഡല്ഹി: മറ്റു വെബ്സൈറ്റുകളിലും വീഡിയോ ഷെയര് ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഫേസ്ബുക്കില് അപ്ലോഡ് ചെയ്യുന്ന വീഡിയോകള് മറ്റു സൈറ്റുകളില് ഷെയര് ചെയ്യാന് ഫേസ്ബുക്കിലേക്ക് ലിങ്ക് ചെയ്യുക മാത്രമായിരുന്നു വഴി. ഇപ്പോള് അവതരിപ്പിച്ചിരിക്കുന്ന പുതിയ എംബെഡ്ഡബിള് വീഡിയോ പ്ലേയര് യൂട്യൂബ് പോലുള്ള വീഡീയോ ഷെയറിംഗ് സൈറ്റുകള് നല്കുന്ന സൗകര്യങ്ങളടങ്ങിയതാണ്.
വീഡിയോയുടെ എച്ച്ടിഎംഎല് കോഡ് കോപ്പി ചെയ്ത് മറ്റു സൈറ്റുകളില് ഫേസ്ബുക്ക് വീഡിയോ നല്കാം. ഗൂഗിളിന്റെ യൂട്യൂബുമായി മത്സരിക്കാന് ഫേസ്ബുക്ക് ഒരുങ്ങുന്നതിന്റെ സൂചനകളായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.