സാങ്കേതികപ്പിഴവ്; സുക്കര്‍ബര്‍ഗുള്‍പ്പെടെ ആയിരക്കണക്കിന് യൂസര്‍മാര്‍ മരിച്ചതായി ഫേസ്ബുക്ക്
കാലിഫോര്‍ണിയ: ഫേസ്ബുക്കിനു പിണഞ്ഞ സാങ്കേതികപ്പിഴവു മൂലം ലോഗിന് ചെയ്ത ആയിരക്കണക്കിന് യൂസര്മാര് ഞെട്ടി. പ്രൊഫൈലില് മരിച്ചവര്ക്കായുള്ള റിമെംബറിംഗ് ഫീച്ചര് പ്രവര്ത്തിക്കുന്നത് കണ്ടാണ് ഇവര് ഞെട്ടിയത്. എന്നാല് ഇത് ഒരു സാങ്കേതികത്തകരാര് ആയിരുന്നെന്നും പെട്ടെന്നുതന്നെ പരിഹരിച്ചതായും ഫേസ്ബുക്ക് വ്യക്തമാക്കി. മരിച്ച പ്രമുഖരില് ഫേസ്ബുക്ക് മുതലാളി സുക്കര്ബര്ഗും ഉണ്ടായിരുന്നതിനാല് പ്രതിഷേധം അത്ര കടുത്തില്ല.
മരിച്ച യൂസര്‍മാരുടെ പ്രൊഫൈലുകളിലേക്ക് ഫേസ്ബുക്ക് റിംമെംബറന്‍സ് സന്ദേശം അയക്കാന്‍ തീരുമാനിച്ചിരുന്നു. ഇവ അയച്ചപ്പോള്‍ സംഭവിച്ച തെറ്റാണ് ജീവനോടെയുള്ള യൂസര്‍മാരെ മരിച്ചവരാക്കിയത്. 20 ലക്ഷം പേര്‍ ഇത്തരത്തില്‍ മരിച്ചവരായി പ്രഖ്യാപിക്കപ്പെട്ടു. സംഭവം തിരിച്ചറിഞ്ഞതോടെ ഫേസ്ബുക്ക് ക്ഷമാപണം നടത്തി.
അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിച്ചാല്‍ മാത്രമാണ് മരിച്ചവരുടം പ്രൊഫൈലുകള്‍ സ്മാരകമാക്കി നിലനിര്‍ത്താന്‍ ഫേസ്ബുക്ക് അനുവദിക്കുന്നത്. ഇതിനായുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ പ്രൊഫൈലില്‍ പേരിനൊപ്പം റിമെംബറിംഗ് എന്ന വാക്ക് കൂട്ടിച്ചേര്‍ക്കും. മറ്റു നോട്ടിഫിക്കേഷനുകളില്‍ പിന്നീട് ഈ പ്രൊഫൈലുകള്‍ കടന്നുവരില്ല.