ബോംബ് ഭീഷണി; ഫെയിസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ: ബോംബ് ഭീഷണിയെത്തുടര്ന്ന് ഫെയിസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. സിലിക്കണ് വാലിയിലെ ഓഫീസ് കെട്ടിടത്തില് ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ട് 4.30ന് സ്ഫോടനം നടക്കുമെന്നുമുള്ള അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്ന്നാണ് ജീവനക്കാരെ ഒഴിപ്പിച്ചത്.
മണിക്കൂറുകളോളം പരിശോധിച്ചിട്ടും സ്‌ഫോടകവസ്തുക്കളൊന്നും പോലീസിന് കണ്ടെത്താനായില്ല. പ്രധാന ഒഫീസുമായി ബന്ധമില്ലാത്ത ഒരു മൂന്ന് നില കെട്ടിടമാണ് ഒഴിപ്പിച്ചത് എന്നാണ് ഫേസ്ബുക്ക് വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. ബോംബ് ഭീഷണി ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും വക്താവ് അറിയിച്ചു.
എന്നാല്‍ ഏത് കെട്ടിടമാണ് ഒഴിപ്പിച്ചതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. സിലിക്കണ്‍വാലിയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ യൂട്യൂബ് ഓഫീസില്‍ സുരക്ഷാ ഭീണണിയുണ്ടായിരുന്നു. മൂന്ന് പേരെ വെടിവെച്ച് പരിക്കേല്‍പ്പിച്ച ഒരു സ്ത്രീ പിന്നീട് സ്വയം വെടിയുതിര്‍ത്ത് മരിച്ചു.