ഫേസ്ബുക്കിന്റെ് കോളര്‍ ഐഡിയുള്ള ഡയലര്‍ ആപ്പ്
മുംബൈ: വിളിക്കുന്ന ആളുകളുടെ വിവരങ്ങളടങ്ങുന്ന ഡയലര് ആപ്പിന്റെ പണിപ്പുരയിലാണ് ഫേസ്ബുക്ക്. ‘ഫോണ്’ എന്നാണ് ആപ്പിന് ഫേസ്ബുക്ക് നല്കിയിരിക്കുന്ന പേര്. ഉപയോഗിക്കുന്നവരുടെ വിവരങ്ങളടങ്ങിയ കോളര് ഐഡിയും കമ്മ്യൂണിറ്റികള് ബ്ലോക്ക് ചെയ്ത നമ്പറുകള് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പില് അടങ്ങിയിരിക്കും.
ആന്‍ഡ്രോയ്ഡ് പോലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് പുതിയ ആപ്പ് ഉപയോഗിച്ചു നോക്കാന്‍ ചിലര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ പുതിയ ദൗത്യത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി പേജില്‍ കയറിയവര്‍ക്ക് പക്ഷേ എറര്‍ മെസേജാണ് ലഭിച്ചതെന്നു മാത്രം.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇപ്പോള്‍ ലഭ്യമായ ഡയലര്‍ ആപ്പുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പാണ് ഇതെന്നാണ് വിലയിരുത്തല്‍. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ നിലവില്‍ കോളിംഗ് സൗകര്യം ലഭ്യമാണ്.
യുഎസിലെ ഉപഭോക്താക്കള്‍ക്കായി മണി ട്രാന്‍സ്ഫര്‍ സൗകര്യം ഈയിടെ ഫേസ് ബുക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തേറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന നിലയില്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് ഫേസ്ബുക്ക്.