ഫേസ്ബുക്ക് ലൈവിലൂടെ തരംഗം സൃഷ്ടിക്കുന്ന കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറിക്കച്ചവടക്കാരന്‍: വീഡിയോ കാണാം
ആലപ്പുഴ: പച്ചക്കറിക്കച്ചവടത്തിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്ത് തരംഗമുണ്ടാക്കുന്ന കായംകുളം മാര്ക്കറ്റിലെ നൗഷാദ് അഹമ്മദിന്റെ വീഡിയോകള് തരംഗമാകുന്നു. ആശംസകളും മറ്റും മൈക്കിലൂടെ വിളിച്ചു പറഞ്ഞാണ് നൗഷാദ് മാര്‍ക്കറ്റില്‍ തരംഗമുണ്ടാക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗണ്‍സ്‌മെന്റുകള്‍ അതേ സമയംതന്നെ ഫേസ്ബുക്ക് ലൈവാകുകയും ചെയ്യുന്നു.
പച്ചക്കറി വിലകുറച്ചു വിറ്റതില് പ്രതിഷേധിച്ച് മറ്റു കച്ചവടക്കാര് തനിക്കെതിരേ പോലീസില് പരാതി നല്കി എന്നറിയിക്കുന്ന വീഡിയോയ്ക്ക് രണ്ടായിരത്തിലേറെ ഷെയറുകളാണ് ഉണ്ടായത്. ഇടനിലക്കാരില്ലാതെ സ്വയം വാങ്ങുന്ന പച്ചക്കറികള്‍ താന്‍ വില കുറച്ചാണ് വില്‍ക്കുന്നതെന്നും അത് ഇനിയും തുടരുമെന്നും നൗഷാദ് പറയുന്നു. മാര്‍ക്കറ്റില്‍ നടക്കുന്ന മറ്റു സംഭവങ്ങളും നൗഷാദിന്റെ ലൈവ് വീഡിയോകളായി പുറത്തു വരാറുണ്ട്.
വീഡിയോ കാണാം