ട്രെയിനില്‍ നിന്ന് മകളെ കാണാതായി; സഹായം അഭ്യര്ത്ഥിച്ച് അച്ഛന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ കാണാതായ മകളെ കണ്ടെത്താന് സഹായം അഭ്യര്ത്ഥിച്ച് അച്ഛന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. വിഷ്ണുപ്രിയ എന്ന പതിനേഴുകാരിയെ യാത്രക്കിടെ കാണതായെന്ന് കാട്ടി ശിവജി എന്നയാളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൊര്‍ണൂര്‍ വഴി മംഗലാപുരത്തിനു പോകുന്ന ട്രെയിനില്‍ വിഷ്ണുപ്രിയ ആറു മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നുവെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും ഫോണ്‍ നമ്പറുള്‍പ്പെടെ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
എന്റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് . ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ് അവള്‍ വീട്ടില്‍ എത്തിയിട്ടില്ല. സ്റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്… വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319
എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട…
Posted by Sivaji Sivaji on Saturday, June 1, 2019