ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ട്വിറ്ററിൽ 22 മില്യൺ ഫോളോവേഴ്‌സ്
ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ട്വിറ്ററിൽ 22 മില്യൺ ഫോളോവേഴ്സ്. ഒന്നിലധികം ട്വിറ്റർ അക്കൗണ്ടുകളിലായാണ് മാർപ്പാപ്പയെ ഇത്രയും പേർ പിന്തുടരുന്നത്. ലോക നേതാക്കളും വിശ്വാസികളും ടെക്കികളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
Jul 16, 2015, 10:44 IST
| വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ട്വിറ്ററിൽ 22 മില്യൺ ഫോളോവേഴ്സ്. ഒന്നിലധികം ട്വിറ്റർ അക്കൗണ്ടുകളിലായാണ് മാർപ്പാപ്പയെ ഇത്രയും പേർ പിന്തുടരുന്നത്. ലോക നേതാക്കളും വിശ്വാസികളും ടെക്കികളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. ദിനം പ്രതി ഇരുപതിനായിരത്തിലധികം പേർ മാർപ്പാപ്പയെ ഫോളോ ചെയ്യുന്നുണ്ടെന്നാണ്് വിലയിരുത്തൽ.
ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇംഗ്ലീഷ് തുടങ്ങി അഞ്ചിലേറെ ഭാഷകളിലാണ് മാർപ്പാപ്പയ്ക്ക് ട്വിറ്റർ അക്കൗണ്ടുകൾ ഉള്ളത്. സ്പാനിഷ് ഭാഷയിലുള്ള അക്കൗണ്ടിലാണ് ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ളത്. ഒൻപത് മില്യൺ ഫോളോവേഴ്‌സ് സ്പാനിഷ് ഭാഷയിലുള്ള അക്കൗണ്ടിൽ മാർപ്പാപ്പയ്ക്കുണ്ട്. ഇംഗ്ലീഷിലുളള അക്കൗണ്ടിൽ 6.5 മില്ല്യൺ ഫോളോവേഴ്‌സാണുള്ളത്.