കമന്റുകളില്‍ ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ജിഎന്‍പിസി; മറികടക്കേണ്ടത് രണ്ടരക്കോടി കമന്റുകള്‍ എന്ന റെക്കോര്‍ഡ്!

ലോകത്തിലെ ഏറ്റവും കൂടുതല് അംഗങ്ങളുള്ള ഫെയിസ്ബുക്ക് സീക്രട്ട് ഗ്രൂപ്പായ ജി.എന്.പി.സി അംഗങ്ങള് കുറച്ചു ദിവസങ്ങളായി ഒരു ലോക റെക്കോര്ഡിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ഒരു പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും കൂടുതല് കമന്റ് എന്ന ലോക റെക്കോര്ഡ് മറികടക്കാനാണ് ലക്ഷ്യം. എന്നാല് കാര്യം അത്ര നിസാരമല്ല! ഏതാണ്ട് രണ്ടര കോടിയോളം പേര് പോസ്റ്റിന് കീഴെ കമന്റിട്ടാലേ ലക്ഷ്യം ഭേദിക്കാനാകൂ. നിലവില് 9 മില്യണ് അതായത് 90 ലക്ഷത്തിനടുത്ത് കമന്റുകള് റെക്കോര്ഡ് ലക്ഷ്യമിട്ട് നല്കിയ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
 | 

കമന്റുകളില്‍ ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ജിഎന്‍പിസി; മറികടക്കേണ്ടത് രണ്ടരക്കോടി കമന്റുകള്‍ എന്ന റെക്കോര്‍ഡ്!

കൊച്ചി: ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഫെയിസ്ബുക്ക് സീക്രട്ട് ഗ്രൂപ്പായ ജി.എന്‍.പി.സി അംഗങ്ങള്‍ കുറച്ചു ദിവസങ്ങളായി ഒരു ലോക റെക്കോര്‍ഡിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ഒരു പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും കൂടുതല്‍ കമന്റ് എന്ന ലോക റെക്കോര്‍ഡ് മറികടക്കാനാണ് ലക്ഷ്യം. എന്നാല്‍ കാര്യം അത്ര നിസാരമല്ല! ഏതാണ്ട് രണ്ടര കോടിയോളം പേര്‍ പോസ്റ്റിന് കീഴെ കമന്റിട്ടാലേ ലക്ഷ്യം ഭേദിക്കാനാകൂ. നിലവില്‍ 9 മില്യണ്‍ അതായത് 90 ലക്ഷത്തിനടുത്ത് കമന്റുകള്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് നല്‍കിയ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ കമന്റ് വേട്ടയ്ക്കിടെ രണ്ട് റെക്കോര്‍ഡുകള്‍ ജിഎന്‍പിസിക്ക് സ്വന്തമായി കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്. ഏറ്റവും വേഗത്തില്‍ 6 മില്യണ്‍ കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ജി.എന്‍.പി.സി കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ജിഎന്‍പിസി സ്വന്തമാക്കിയിരുന്നു.

2.1 മില്യണ്‍ അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഒരോരുത്തരും 13 കമന്റുകള്‍ വീതം ഇട്ടാല്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റ് ഒരു മതസംഘടനയുടെ പോസ്റ്റാണ്. ഇതില്‍ രണ്ട് കോടി കമന്റുകളാണ് ഉള്ളത്. ആ പോസ്റ്റിലും ഒരോ ദിവസവും കൂടുതല്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

റെക്കോര്‍ഡ് ലക്ഷ്യമിട്ട് പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലേക്ക് കമന്റ് ചെയ്യാന്‍ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് ട്രോളന്മാരും രംഗത്ത് വന്നിട്ടുണ്ട്. നിരവധി ട്രോളുകളാണ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗ്രൂപ്പിലെ പോസ്റ്റുകളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു. എന്തായാലും കമന്റ് യജ്ഞം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.