മോദിയെ മാത്രം അഭിനന്ദിച്ച് രാഹുലിനെ മറക്കുന്നത് സാംസ്‌കാരിക അപചയമാണ്; വിമര്‍ശനവുമായി ഹരീഷ് പേരടി

രാഹുലിനെ പോലെ മനുഷ്യത്വമുള്ള ആളുകള് രാഷ്ട്രിയത്തില് നിലനില്ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് പേരടി പറഞ്ഞു.
 | 
മോദിയെ മാത്രം അഭിനന്ദിച്ച് രാഹുലിനെ മറക്കുന്നത് സാംസ്‌കാരിക അപചയമാണ്; വിമര്‍ശനവുമായി ഹരീഷ് പേരടി

കൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്ര മോദിയെ അഭിനന്ദിക്കാന്‍ സിനിമാക്കാരും ബിസിനസുകാരും മത നേതാക്കന്‍മാരും ക്യൂ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പലരും മനപൂര്‍വ്വം മറക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. കേരളത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുലിനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണ്. അദ്ദേഹത്തിന്റെ പേരില്‍ ഒരു കൂട്ടകൊലയുടെയും ആരോപണമില്ല, ഒരു വര്‍ഗീയ കലാപത്തിനും പങ്കില്ല, രാഷ്ട്രീയമായി ഞാന്‍ എതിര്‍ പക്ഷത്താണങ്കിലും രാഹുലിനെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയാണ്. ഹരീഷ് ഫെയിസ്ബുക്കില്‍ കുറിച്ചു.

സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും രാഹുലിനെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രിയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് പേരടി പറഞ്ഞു.

ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോള്‍ അഭിനന്ദിക്കാന്‍ സിനിമക്കാരും ബിസിനസുകാരും മത നേതാക്കന്‍മാരും എല്ലാവരും ക്യൂ നില്‍ക്കുകയാണ്… അതേസമയം കേരളത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണ്… ഈ മനുഷ്യന്റെ പേരില്‍ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ… ഒരു വര്‍ഗ്ഗിയ കലാപത്തിനും ഇയാള്‍ക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാന്‍ എതിര്‍ പക്ഷത്താണങ്കിലും സാര്‍ ഞാന്‍ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയാണ്… നിങ്ങള്‍ ഒരിക്കലും രാഷ്ടീയത്തില്‍ നിന്ന് രാജിവെക്കരുത്.. സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങള്‍ …… എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രിയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ…

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ…

Posted by Hareesh Peradi on Sunday, May 26, 2019