ശീമാട്ടി വിഷയം: സർക്കാർ നിലപാടിനോട് വിയോജിച്ച് ഹൈബി ഈഡൻ

കൊച്ചി മേട്രോ നിർമ്മാണത്തിനായി ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ നിലപാടിനോട് വിയോജിച്ച് ഹൈബി ഈഡൻ എം.എൽ.എ.
 | 
ശീമാട്ടി വിഷയം: സർക്കാർ നിലപാടിനോട് വിയോജിച്ച് ഹൈബി ഈഡൻ

 

കൊച്ചി: കൊച്ചി മേട്രോ നിർമ്മാണത്തിനായി ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ നിലപാടിനോട് വിയോജിച്ച് ഹൈബി ഈഡൻ എം.എൽ.എ. പച്ചാളം മേൽപ്പാലത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടു കൊടുത്തവർക്ക് നൽകിയ പരിഗണനയിൽ കൂടുതലൊന്നും ശീമാട്ടിയെന്ന വ്യാപാര സ്ഥാപനം അർഹിക്കുന്നില്ലെന്ന് ഹൈബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

മെട്രോയ്ക്ക് ആവശ്യമായ സ്ഥലത്തിന്റെ ഭൂരിഭാഗവും ഏറ്റെടുത്ത സാഹചര്യത്തിൽ ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കുന്ന വിഷയത്തിൽ തട്ടി താമസം ഉണ്ടാവുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവുന്നതല്ല. ഈ വിഷയത്തിന്റെ പല ഘട്ടങ്ങളിൽ താൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുകയുണ്ടായി. ഈ വിഷയത്തിൽ ഇന്ന് തന്നെ ഒരു തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്നും ഹൈബി കുറിക്കുന്നു.

മെട്രോ നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്ന പ്രക്രിയയിൽ ശീമാട്ടിയിൽ നിന്ന് 32 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഉടമസ്ഥത നിലനിർത്തിക്കൊണ്ട് ധാരണാ പത്രം ഒപ്പിടാനാണ് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം. 48 മണിക്കൂറിനകം ഭൂമി ഏറ്റെടുക്കണമെന്ന് കെ.എം.ആർ.എൽ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു. ഇത് നടപ്പാക്കുന്നതിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയത്.

പോസ്റ്റിന്റെ പൂർണരൂപം താഴെ.