ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തത് സോഷ്യൽ മീഡിയയുടെ വിജയം: ഹൈബി ഈഡൻ

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിനായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രതിഫലിച്ച ജനവികാരത്തിന്റെ കൂടെ വിജയമാണെന്ന് ഹൈബി ഈഡൻ എം.എൽ.എ. വികസനത്തിന് വേണ്ടി സ്വന്തം കിടപ്പാടം പോലും ഒഴിയേണ്ടി വരുന്നവരെക്കാൾ കൂടുതൽ പരിഗണന ശീമാട്ടിക്ക് നൽകുന്നതിലുള്ള അമർഷം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തനിക്ക് നൽകിയ ഉറപ്പു പാലിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങളും മറ്റു രാഷ്ട്രീയ പാർട്ടികളും നിശ്ശബ്ദരായപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഫലിച്ച ജനവികാരത്തിന്റെ കൂടെ വിജയമാണിതെന്നും ഹൈബി ഈഡൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ നിലപാടിനോടിനോടുള്ള വിയോജിച്ച് ഹൈബി ഈഡൻ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. പച്ചാളം മേൽപ്പാലത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടു കൊടുത്തവർക്ക് നൽകിയ പരിഗണനയിൽ കൂടുതലൊന്നും ശീമാട്ടിയെന്ന വ്യാപാര സ്ഥാപനം അർഹിക്കുന്നില്ലെന്നും ഹൈബി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം താഴെ.