ഫേസ്ബുക്ക് അക്കൗണ്ട് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ ഒരു വഴി
സോഷ്യൽ മീഡിയയിൽ പല സൈറ്റുകളും രംഗപ്രവേശം നടത്തിയെങ്കിലും ഫേസ്ബുക്ക് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. സൗഹൃദം പങ്കിടൽ, ഫോട്ടോ ഷെയർ, ചാറ്റ് അങ്ങനെ അനന്തസാധ്യതകളുള്ള ഫേസ്ബുക്ക് എന്നാൽ പലപ്പോഴും തലവേദനയാകാറുമുണ്ട്. ഫേസ്ബുക്ക് മുന്നോട്ടുവെയ്ക്കുന്ന സേവനങ്ങൾ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. ഫേസ്ബുക്കിന്റെ സുരക്ഷയെക്കുറിച്ചും വിവാദങ്ങളുയർന്നു. ഫേസ്ബുക്കിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങിപ്പോകണമെന്നു വിചാരിച്ചാൽ ഇന്നും പലർക്കും അതിന്റെ ഗുട്ടൻസ് അറിയില്ല. നിലവിൽ എല്ലാവരും ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്താലും അക്കൗണ്ടിൽ നിന്നും അയച്ച സന്ദേശങ്ങളും ചിത്രങ്ങളും എന്നും നിലനിൽക്കും. ചിത്രങ്ങൾ ഒഴിവാക്കാനാണ് അക്കൗണ്ട് നീക്കം ചെയ്തതെങ്കിൽ അത് ഫലം കാണാതെ വരികയും ചെയ്യും.
അതേസമയം, അക്കൗണ്ട് എന്നെന്നേക്കുമായി നീക്കം ചെയ്യാൻ സെറ്റിങ്സിൽ പോയി ചില കാര്യങ്ങൾ ചെയാതാൽ മതി. സെറ്റിങ്സിൽ മെയിൻ മെനുവിന് താഴെ ‘ഡൗൺലോഡ് എ കോപി ഓഫ് യുവർ ഫേസ്ബുക്ക് ഡാറ്റ’ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകണം. തുടർന്ന് https://www.facebook.com/help/delete_account എന്ന ലിങ്കിൽ പോയി ഡിലീറ്റ് മൈ അക്കൗണ്ട് ക്ലിക്ക് ചെയ്ത് നിർദേശങ്ങൾക്കനുസരിച്ച് ചെയ്യുക. ഇങ്ങനെ ചെയ്താൽ 90 ദിവസത്തിനകം ഫേ്സ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി നീക്കം ചെയ്യപ്പെടും