ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വീട്ടുകാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; വീഡിയോ കാണാം
കാലിഫോര്‍ണിയ: അയണ്‍മാന്‍ എന്ന ഹോളിവുഡ് സിനിമ കണ്ടിട്ടുള്ളവര്ക്ക് നായകനായ ടോണി സ്റ്റാര്ക്കിന്റെ വീട്ടുകാര്യങ്ങളും മറ്റും ചെയ്യാന് സഹായിക്കുന്ന ജാര്വിസ് എന്ന റോബോട്ടിനെ പരിചയം കാണും. ഫേസ്ബുക്ക് മുതലാളി മാര്ക്ക് സുക്കര്ബര്ഗിന്റെ വീട്ടിലെ കാര്യങ്ങള് നിയന്ത്രിക്കുന്നത് ഇപ്പോള് ഇതേ മാതൃകയിലുള്ള ആര്ട്ടിഫിഷ്യല് ഇന്റലിജന്സാണ്. സുക്കറിന് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതും ടീഷര്ട്ട് എടുത്തു കൊടുക്കുന്നതുമൊക്കെ ഇപ്പോള് ഈ പുതിയ സംവിധാനമാണെന്ന് സുക്കര്ബര്ഗ് ഷെയര് ചെയ്ത വീഡിയോയില് കാണാം.
എഴുന്നേക്കുമ്പോള്‍ അദ്ദേഹത്തിന്റെ അന്നത്തെ മീറ്റിംഗുകളെ കുറിച്ചും, കിടന്നമുറിയിലെ താപനിലയെക്കുറിച്ചും എല്ലാം സുക്കറിന്റെ സ്വന്തം ജാര്‍വിസ് സുക്കര്‍ബര്‍ഗിനെ അറിയിക്കും. കൂടാതെ സുക്കര്‍ബര്‍ഗിന്റെ മകള്‍ മാക്‌സ് മാന്‍ഡറിനെ കളിപ്പികുകയും, കുഞ്ഞ് ഓടിയാല്‍ സുക്കറിനെയും ഭാര്യ പ്രിസില്ല ചാനെയും അറിയിക്കുകയും ചെയ്യും. മുറിയിലെ ലൈറ്റ് കെടുത്തണമെങ്കിലും പാട്ട് കേള്‍ക്കണമെങ്കിലും ടിവിയില്‍ സിനിമ കാണണമെങ്കിലും ഇവനോട് പറഞ്ഞാല്‍ മതി.
ഒരു വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കു ശേഷമാണ് സുക്കര്‍ബര്‍ഗ് ഈ സംവിധാനം സ്ഥാപിച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ 13 ദശലക്ഷം ആളുകളാണ് ഇത് കണ്ടത്.
വീഡിയോ കാണാം