ഐ.സി.യുവിന്റെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത സംഭവം; നിയമപരമായി നേരിടും

ഇന്റർനാഷണൽ ചളു യൂണിയന്റെ (ഐ.സി.യു) ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത സംഭവത്തിൽ ഐ.സി.യു ടീം നിയമപരമായി നേരിടാനൊരുങ്ങുന്നു.
 | 
ഐ.സി.യുവിന്റെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത സംഭവം; നിയമപരമായി നേരിടും

 

കൊച്ചി: ഇന്റർനാഷണൽ ചളു യൂണിയന്റെ (ഐ.സി.യു) ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത സംഭവത്തിൽ ഐ.സി.യു ടീം നിയമപരമായി നേരിടാനൊരുങ്ങുന്നു. രാഷ്ട്രീയ സാമൂഹിക പശ്ചാത്തലമുള്ള സംഭവങ്ങളെ ഹാസ്യാത്മകമായ പോസ്റ്റുകളിലൂടെ അവതരിപ്പിക്കുക വഴി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഐ.സി.യുവിന്റെ പേജ് കഴിഞ്ഞ ദിവസമാണ് അപ്രത്യക്ഷമായത്.

ഉടനടി മറ്റൊരു പേജുമായി കൂട്ടായ്മ രംഗത്തെത്തിയിരുന്നു. ഐ.സി.യു ലോഗോ പകർപ്പവകാശ നിയമം ലംഘിച്ചു എന്ന ആരോപണത്തെ തുടർന്നാണിതെന്ന് അഡ്മിൻ പറയുന്നു. ഈ നടപടിയെ നിയമപരമായി നേരിടാനും ലോഗോ തിരിച്ചു കിട്ടാനും വേണ്ടി അവകാശവാദം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പുതിയ പേജിലൂടെ അഡ്മിൻ അറിയിച്ചു.

ഫേസ്ബുക്കുമായി ടീം ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നും ഉടൻ തന്നെ തെറ്റിധാരണ തിരുത്തി പേജ് തിരിച്ചു കൊണ്ടുവരാൻ സാധിക്കും എന്ന് പ്രതീക്ഷയുണ്ടെന്നും അഡ്മിൻ പേജിൽ പറയുന്നു. വൈകാതെ തന്നെ ഗ്രൂപ്പിന്റെ പേര്, ട്രേഡ്മാർക്ക്, ലോഗോ എന്നിവ രജിസ്റ്റർ ചെയ്ത് സുരക്ഷിതമാക്കും. തുടർന്ന് ഏതെങ്കിലും തരത്തിൽ ഐ.സി.യു ലോഗോ/പേര് എന്നിവയുടെ ദുരുപയോഗം ചെയ്യുന്നത് നിയമപരമായി തന്നെ നേരിടുന്നതായിരിക്കുമെന്നും ഐ.സി.യു ടീം വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം പേർ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്.