വിജയത്തിന് പിന്നാലെ കാമുകിക്ക് നന്ദിയറിയിച്ച് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് ജേതാവ്

ന്യൂഡല്‍ഹി: ഉന്നത പരീക്ഷകളില്‍ വിജയം കൈവരിച്ച ശേഷം അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കും ചിലരൊക്കെ അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നത് സര്‍വ്വ സാധാരണ സംഭവങ്ങളിലൊന്നു മാത്രമാണ്. അത്തരം ക്ലീഷേ പ്രതികരണങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളുവെന്ന് കൂടി വേണം കരുതാന്‍. എന്നാല്‍ ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കനിഷ്‌ക കട്ടാരിയ നടത്തിയ പ്രതികരണത്തില്‍ ചെറിയൊരു വ്യത്യാസം കൂടിയുണ്ട്. തന്റെ വിജയത്തിന് പിന്നില് മാതാപിതാക്കള് മാത്രമല്ല കാമുകി കൂടി നല്കിയ പിന്തുണയുടെ കരുത്തുണ്ടെന്നായിരുന്നു കട്ടാരിയയുടെ പ്രതികരണം.
ഒന്നാം റാങ്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇത് ജിവീതത്തില്‍ ആശ്ചര്യമുണ്ടാക്കായി നിമിഷങ്ങളിലൊന്നാണ്. ഈ അവസരത്തില്‍ തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പം എന്റെ കാമുകിക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. നല്ലൊരു ഭരണാധികാരിയെ എന്നില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നുണ്ട്. അത് നിലനിര്‍ത്താനാവും ഇനിയുള്ള പ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുകയെന്നും കട്ടാരിയ മാധ്യമങ്ങളോട് പറഞ്ഞു.
എ.എന്‍.ഐയാണ് കട്ടാരിയയുടെ പ്രതികരണം ട്വീറ്റ് ചെയ്തത്. കാമുകിക്ക് പരസ്യമായി നന്ദി അറിയിച്ച കട്ടാരിയയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. ഐ.ഐ.ടി ബോംബെയില്‍ നിന്ന് ബി.ടെക് ബിരുദം സ്വന്തമാക്കിയ കട്ടാരിയ രാജസ്ഥാന്‍ സ്വദേശിയാണ്.