രാജ്യദ്രോഹിയെന്ന് ആക്ഷേപിച്ച ബി.ജെ.പി നേതാവിന്റെ ദേഹത്ത് വെള്ളമൊഴിച്ച് കോണ്‍ഗ്രസ് വക്താവ്; വീഡിയോ

ന്യൂഡല്‍ഹി: ചാനല്‍ ചര്ച്ചയ്ക്കിടെ രാജ്യദ്രോഹിയെന്ന് പലയാവര്ത്തി ആക്ഷേപിച്ച ബി.ജെ.പി നേതാവിന്റെ ദേഹത്ത് വെള്ളമൊഴിച്ച കോണ്ഗ്രസ് വക്താവ്. ഹിന്ദി ചാനലായ ന്യൂസ് 24ന്റെ പരിപാടിയിലായിരുന്ന നാടകീയ രംഗങ്ങള്. തെരഞ്ഞെടുപ്പ് ഉള്പ്പെടെയുള്ള കാര്യങ്ങളില് ചൂടേറിയ സംവാദങ്ങള്ക്കിടയില് കോണ്ഗ്രസ് വക്താവ് അലോക് ശര്മ്മയെ ബിജെപി വക്താവ് കെക ശര്മ്മ നിരന്തരം രാജ്യദ്രോഹിയെന്ന് ആവര്ത്തിച്ച് വിളിച്ചു. ബി.ജെ.പിയുടെ വക്താക്കള് ഉള്പ്പെടെയുള്ള നേതാക്കള് കോണ്ഗ്രസിനെ അകാരണമായി രാജ്യദ്രോഹിയെന്ന് ആക്ഷേപിക്കുന്നതായി നേരത്തെ വിമര്ശനം ഉയര്‍ന്നിരുന്നു.
ബി.ജെ.പി വക്താവിനെ ലക്ഷ്യമാക്കിയാണ് വെള്ളമൊഴിച്ചതെങ്കിലും അപകടം പിണഞ്ഞത് അവതാരകനാണ്. അദ്ദേഹത്തിന്റെ ദേഹത്തായിരുന്നു മുഴുവന്‍ വെള്ളവും തെറിച്ചു വീണത്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രാജ്യദ്രോഹി ആക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് ഇതാണ് യഥാര്‍ത്ഥ മറുപടിയെന്നാണ് ചിലരുടെ അഭിപ്രായം. വെള്ളമൊഴിച്ച നടപടിയില്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും ആദ്യം താങ്കള്‍ മാപ്പു പറയൂവെന്നായിരുന്നു അലോക് വര്‍മ്മയുടെ പ്രതികരണം.
വീഡിയോ കാണാം.
SHOCKING – BJP प्रवक्ता ने ग़द्दार कहा तो कांग्रेस प्रवक्ता ने पानी से भरा ग्लास फेंक कर मारा. शुक्र है किसी को चोट नहीं आयी लेकिन LIVE शो में सब पर पानी उछला…!! शर्मनाक @news24tvchannel pic.twitter.com/xKbL6l6vNo
— Manak Gupta (@manakgupta) April 6, 2019