പാകിസ്ഥാന്‍ ഗുസ്തിക്കാരിയെ ഇന്ത്യക്കാരി മലര്‍ത്തിയടിക്കുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം; പഞ്ചാബ് സ്വദേശിനി മലര്‍ത്തിയടിച്ചത് ബിബി ബുള്‍ബുളിനെ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വനിതാ റെസ്ലറെ ഇന്ത്യന് യുവതി മലര്ത്തിയടിക്കുന്നുവെന്ന പേരില് സമൂഹമാധ്യമങ്ങളില് നടക്കുന്ന പ്രചാരണം വ്യാജം. റെസ്ലിംഗ് റിങ്ങിനുള്ളില് ചുരിദാര് ധരിച്ച യുവതി വനിതാ റെസ്ലറെ മലര്ത്തിയടിച്ച ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്. എന്നാല് കവിതയെന്ന പഞ്ചാബി യുവതി ഇന്ത്യക്കാരിയായ ബിബി ബുള്ബുള് എന്ന റെസ്ലറെ കീഴ്പ്പെടുത്തിയതിന്റെ ചിത്രമാണ് ഇത്.
സോഷ്യല്‍ മീഡിയ തന്നെയാണ് ഉറി ഭീകരാക്രമണത്തിനു ശേഷം പ്രത്യക്ഷപ്പെട്ട ഈ പ്രചാരണത്തെ പൊളിച്ചടുക്കിയത്. ലോക റെസ്ലിംഗ് ചാമ്പ്യനായ ഗ്രേറ്റ് ഖാലിയുടെ സ്ഥാപനത്തില്‍ പരിശീലകയായ ബിബി ബുള്‍ബുളിനെ പോലീസ് ഉദ്യോഗസ്ഥ കൂടിയായ കവിത വളരെ ചടുലമായ നീക്കങ്ങളിലൂടെ പരാജയപ്പെടുത്തുകയായിരുന്നു.
കുറച്ചു കാലം മുമ്പ് പുറത്തു വന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതൊന്നും പരിഗണിക്കാതെ നടന്ന വ്യാജപ്രചരണമാണ് സോഷ്യല്‍ മീഡിയയുടെ ഇടപെടലില്‍ പൊളിഞ്ഞത്.
വീഡിയോ കാണാം.