ഡ്രൈവിംഗിനിടെ ഫേസ്ബുക്ക് ലൈവ്; കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു; വീഡിയോ കാണാം

ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ട് വാഹനമോടിക്കുന്നതിനിടെയുണ്ടായ അപകടത്തില് മൂന്ന് യുവാക്കള് മരിച്ചു. ശ്രീനഗറിനു സമീപം ടെങ്പോര എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 14നുണ്ടായ അപകടത്തില് ഒരാള്ക്ക് ഗുരുതരമായ പരിക്കേറ്റു. പഴയ മാരുതി 800 കാറാണ് അപകടത്തില്പ്പെട്ടത്. കാശ്മീരിലെ സാധാരണ മലമ്പാതകളില് നിന്ന് വ്യത്യസ്തമായി നിരപ്പായ റോഡ് ഉള്ള പ്രദേശമാണ് ഇത്. അമിത വേഗതയില് സിഗ്-സാഗ് ഡ്രൈവിംഗ് നടത്തുന്നതിനിടെയാണ് അപകടം നടന്നത്.
 | 

ഡ്രൈവിംഗിനിടെ ഫേസ്ബുക്ക് ലൈവ്; കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു; വീഡിയോ കാണാം

ശ്രീനഗര്‍: ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ട് വാഹനമോടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ശ്രീനഗറിനു സമീപം ടെങ്‌പോര എന്ന സ്ഥലത്താണ് ഇന്ത്യയിലെ ആദ്യ ഫേസ്ബുക്ക് ലൈവ് അപകടം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമുണ്ടായത്. ഓഗസ്റ്റ് 14നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. പഴയ മാരുതി 800 കാറാണ് അപകടത്തില്‍പ്പെട്ടത്. കാശ്മീരിലെ സാധാരണ മലമ്പാതകളില്‍ നിന്ന് വ്യത്യസ്തമായി നിരപ്പായ റോഡ് ഉള്ള പ്രദേശമാണ് ഇത്. അമിത വേഗതയില്‍ സിഗ്-സാഗ് ഡ്രൈവിംഗ് നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

ഒഴിഞ്ഞ റോഡില്‍ നിന്ന് അല്‍പം ട്രാഫിക് ഉള്ള പ്രദേശത്തേക്ക് എത്തിയ കാര്‍ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. കരണം മറിഞ്ഞ കാറിനുള്ളിലുണ്ടായിരുന്ന മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. ഉച്ചത്തില്‍ മ്യൂസിക് വെച്ചുകൊണ്ട് അമിതവേഗതയിലായിരുന്നു യുവാക്കള്‍ കാറില്‍ സഞ്ചരിച്ചത്. മുന്നിലിരുന്ന യാത്രക്കാരനായിരുന്നു ഫേസ്ബുക്ക് ലൈവ് ചെയ്തത്. കാറിലുണ്ടായിരുന്നവര്‍ ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.

വീഡിയോ കാണാം