ലൈക്കുകളുടെ കാര്യം ‘തീരുമാനമാക്കി’ ഇന്‍സ്റ്റാഗ്രാം; ‘കടുംകൈക്ക്’ പിന്നിലെ കാരണമിതാണ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നായിരുന്നു ഇന്‍സ്റ്റാഗ്രാം ലൈക്കുകള്‍ അപ്രത്യക്ഷമായ സംഭവം. ലൈക്കുകള്‍ കാണാതായതോടെ ഇന്‍സ്റ്റാ സെലിബ്രിറ്റികളില്‍ ചിലര്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലൈക്കുകള്‍ കാണാതായതിന് പിന്നില്‍ ഇന്‍സ്റ്റാഗ്രാം നടപ്പിലാക്കാന്‍ പോകുന്ന പുതിയ പോളിസിയാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
പുതിയ പോളിസിയുടെ പരീക്ഷണഘട്ടത്തിലാണ്. കാനഡയിലെ ഉപഭോക്താക്കള്‍ക്കിടയിലാണ് ആദ്യഘട്ടത്തില്‍ പുതിയ പോളിസി നടപ്പിലാക്കിയിരിക്കുന്നത്. ലൈക്ക് ബട്ടന് താഴെ ഒരാളുടെ പേര് മാത്രമാണ് കാണാന്‍ കഴിയുക. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യൂവെന്നാണ് പുതിയ ഇന്‍സ്റ്റാ പോളിസി. അതേസമയം ലൈക്കുകള്‍ ഇല്ലാതാകുന്നത് ഇന്‍സ്റ്റയുടെ മാര്‍ക്കറ്റില്‍ ഇടിവുണ്ടാക്കുമെന്ന വാദവും ഉയരുന്നുണ്ട്.
ബ്രിട്ടീഷ് കൗമാരക്കാരിയുടെ ആത്മഹത്യയാണ് ഇന്സ്റ്റയെ പുതിയ പോളിസി നിര്മ്മിക്കാന് നിര്ബന്ധിതരാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയാ ലൈക്കുകള്‍ ഉപഭോക്താവില്‍ അമിതമായ രീതിയില്‍ ഭ്രമമുണ്ടാക്കുന്നുവെന്നും ഇത് മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ലൈക്കുകള്‍ക്കായി അതിസാഹസത്തിന് മുതിര്‍ന്ന് ജീവന്‍ നഷ്‌പ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആത്മഹത്യാ പ്രവണത വരെ തോന്നിപ്പിക്കാവുന്ന ലൈക്ക് അഡിക്ഷനില്‍ നിന്ന ഇതോടെ ഉപഭോക്താക്കള്‍ മോചിതരാകുമെന്നും ചിലര്‍ വാദിക്കുന്നുണ്ട