സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നിന്ന് ടിക് ടോക് വീഡിയോ; രണ്ട് ഇന്റേണ്‍സിന്റെ പണി പോയി

ശ്യാം മില്ട്ടണ്, വീണാ കുമാരി എന്നിവര്ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സൈക്കോ തെറാപ്പി ഡിപാര്ട്ട്മെന്റിലെ ടെക്നിക്കല് ട്രെയിനികളാണ് ഇരുവരും.
 | 
സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നിന്ന് ടിക് ടോക് വീഡിയോ; രണ്ട് ഇന്റേണ്‍സിന്റെ പണി പോയി

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയക്കുള്ളില്‍ വെച്ച് ടിക് ടോക് വീഡിയോ ചെയ്ത രണ്ട് ഇന്റേണ്‍സിനെ പുറത്താക്കി. ഗുരുതരമായ വീഴ്ച്ചയാണ് ഇരുവരും വരുത്തിയതെന്നും അതിനാലാണ് നടപടിയെടുക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്യാം മില്‍ട്ടണ്‍, വീണാ കുമാരി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സൈക്കോ തെറാപ്പി ഡിപാര്‍ട്ട്‌മെന്റിലെ ടെക്‌നിക്കല്‍ ട്രെയിനികളാണ് ഇരുവരും.

ആറ് മാസമായിരുന്നു ഇരുവരുടെയും ഇന്റേണ്‍ഷിപ്പ് കാലാവധി എന്നാല്‍ മൂന്ന് മാസം തികയുന്നതിന് മുന്‍പ് തന്നെ ഇരുവരെയും പുറത്താക്കിയതായി അധികൃതര്‍ വ്യക്തമാക്കി. നാല് വീഡിയോകളാണ് ഇരുവരും സൈക്കോതെറാപ്പി ഡിപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ വെച്ച് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു വീഡിയോ വൈറലായതോടെയാണ് അധികൃതരുടെ ശ്രദ്ധില്‍പ്പെടുന്നത്. അച്ചടക്ക നടപടിയാണ് ഇപ്പോള്‍ സ്വകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

രണ്ട് ദിവസം മുന്‍പ് പോലീസ് സ്‌റ്റേഷന് ഉള്ളില്‍ വെച്ച് ഡാന്‍സ് വീഡിയോ ചിത്രീകരിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്.