രക്തത്തിലെ ആല്‍ക്കഹോള്‍ മരുന്നിലൂടെ കുറയ്ക്കാന്‍ കഴിയുമോ? വീഡിയോ

രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മരുന്നുകള് കൊണ്ട് ഇല്ലാതാക്കാന് കഴിയുമോ?
 | 
രക്തത്തിലെ ആല്‍ക്കഹോള്‍ മരുന്നിലൂടെ കുറയ്ക്കാന്‍ കഴിയുമോ? വീഡിയോ

രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മരുന്നുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ? മദ്യപാനം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചോദ്യം ഉയരുന്നത്. ഇന്‍ഫോക്ലിനിക് പുറത്തുവിട്ട വീഡിയോയില്‍ ഡോ.അരുണ്‍ മംഗലത്ത് ആണ് രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മരുന്നുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് വിശദീകരിക്കുന്നത്. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ഏക മാര്‍ഗ്ഗം ഡയാലിസിസാണെന്ന് ഡോ.അരുണ്‍ പറയുന്നു. മെറ്റഡോക്‌സിന്‍ എന്ന മരുന്നിനും ഇതിനുള്ള കഴിവുണ്ട്. എന്നാല്‍ സ്ഥിരം ഉപയോഗത്തിലില്ലാത്തതിനാല്‍ ഈ മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ അരുണ്‍ വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ അപകട മരണത്തില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അപകട സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 9 മണിക്കൂറിന് ശേഷം എടുത്ത രക്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രക്ത സാമ്പിള്‍ ശേഖരിച്ചത്.

വീഡിയോ കാണാം

രക്തത്തിലെ മദ്യം ഏതെങ്കിലും മരുന്നു കഴിച്ച് കുറയ്ക്കാൻ പറ്റുമോ ?Dr. Arun Mangalath പറയുന്നു.

Posted by Info Clinic on Tuesday, August 6, 2019