ലോകത്തിലെ ആദ്യത്തെ ആനസെൽഫി!

സിംഹവാലൻ കുരങ്ങിന്റെ സെൽഫി കണ്ട് നമ്മൾ കഴിഞ്ഞ കൊല്ലം ഒന്നമ്പരന്നതാണ്. അത് പക്ഷേ പിന്നീട് വിക്കിപീഡിയയും ഫോട്ടോഗ്രാഫറും തമ്മിലുളള അവകാശത്തർക്കത്തിലേക്കും നീളുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഇത്തവണ ഇതാ ഈ എൽഫി അഥവാ ആന സെൽഫി നിങ്ങളെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്യും. സമൂഹ മാധ്യമങ്ങളിൽ ഈ എൽഫി ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.
 | 

ലോകത്തിലെ ആദ്യത്തെ ആനസെൽഫി!
വാൻകൂവർ: സിംഹവാലൻ കുരങ്ങിന്റെ സെൽഫി കണ്ട് നമ്മൾ കഴിഞ്ഞ കൊല്ലം ഒന്നമ്പരന്നതാണ്. അത് പക്ഷേ പിന്നീട് വിക്കിപീഡിയയും ഫോട്ടോഗ്രാഫറും തമ്മിലുളള അവകാശത്തർക്കത്തിലേക്കും നീളുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഇത്തവണ ഇതാ ഈ എൽഫി അഥവാ ആന സെൽഫി നിങ്ങളെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്യും. സമൂഹ മാധ്യമങ്ങളിൽ ഈ എൽഫി ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.

ഇപ്പോൾ തായ്‌ലന്റിൽ പഠിക്കുന്ന ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയായ ക്രിസ്റ്റൻ ലെ ബ്ലാൻകിനാണ് ചിത്ത്രിന്റെ കടപ്പാട്. ദക്ഷിണപൂർവ്വ തായ്‌ലന്റിലെ കൊഹ്ഫാൻഗാൻ ദ്വീപിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. ആനയുടെ ചിത്രമെടുപ്പും ആഹാരം കൊടുക്കലുമായി കൂടെക്കൂടിയാണ് ബ്ലാൻക് ആനയെക്കൊണ്ട് തന്നെ സ്വന്തം ചിത്രം എടുപ്പിച്ചത്. പഴത്തോടൊപ്പം ക്യാമറയും തുമ്പിയിലാക്കി കൊടുത്തു ഈ വിരുതൻ. പിന്നീട് ഇയാൾ തന്നെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതോടെ ചിത്രം വൈറലായി.

കഴിഞ്ഞ കൊല്ലത്തെ സിംഹവാലൻ സെൽഫിയുടെ പിന്നിലുളളത് ഒരു തട്ടിപ്പറിക്കലിന്റെ കഥയാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സിംഹവാലന്റെ ഫോട്ടോയെടുക്കുന്നതിനിടെ ഇവൻ ഫോട്ടോഗ്രാഫറിൽ നിന്ന് ക്യാമറ തട്ടിപ്പറിക്കുകയായിരുന്നു. തുടർന്ന് അത്  നൂറിലേറെ ഫോട്ടോയും എടുത്തു. അതിൽ സ്വന്തം മുഖവും പതിഞ്ഞു.
ഇത് പിന്നീട് വിക്കിപീഡിയയും ഫോട്ടോഗ്രാഫറും തമ്മിലുളള അവകാശത്തർക്കത്തിലേക്ക് നീണ്ടു. ഒടുവിൽ കോപ്പി റൈറ്റ് ഓഫീസ് തന്നെ ഇടപെട്ട് ഫോട്ടോയുടെ ഉടമസ്ഥത സിംഹവാലന് തന്നെയാണെന്ന് ഉറപ്പിച്ചു.