‘നിങ്ങള്‍ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങള്‍ കല്‍പിക്കുന്നത്. അതിനേക്കാള്‍ വലിയ പാപം വേറെയില്ല’; താടി വിഷയത്തില്‍ കെ.ടി.ജലീലിന്റെ പുതിയ വിശദീകരണം

കേരള പോലീസിലുള്ള മുസ്ലീം വിഭാഗത്തിലുള്ളവര്ക്ക് താടി വെക്കാന് അനുവാദം നല്കണമെന്ന് ടി.വി.ഇബ്രാഹിം എംഎല്എയുടെ ആവശ്യത്തിന് നല്കിയ മറുപടി വിവാദമായ പശ്ചാത്തലത്തില് വിശദീകരണവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കെ.ടി.ജലീല് രംഗത്ത്. ഫേസ്ബുക്കിലാണ് തന്റെ പ്രസംഗത്തിന് ജലീല് പുതിയ വിശദീകരണം നല്കിയത്. ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളര്ത്തല് നിര്ബന്ധമല്ലെന്നും അത് കൊണ്ടാണ് താനോ ലീഗ് എംഎല്എമാരോ താടി വെക്കാത്തത്. അതിനാല് തന്നെ പോലീസില് താടി വെക്കാന് അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്ന് സഭയില് ജലീല് മറുപടി പറഞ്ഞത് വിവാദമായിരുന്നു. താടി വെക്കുന്നത് മതപരമല്ല എന്ന പരാമര്ശമാണ് വിവാദമായത്.
 | 

‘നിങ്ങള്‍ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങള്‍ കല്‍പിക്കുന്നത്. അതിനേക്കാള്‍ വലിയ പാപം വേറെയില്ല’; താടി വിഷയത്തില്‍ കെ.ടി.ജലീലിന്റെ പുതിയ വിശദീകരണം

തിരുവനന്തപുരം: കേരള പോലീസിലുള്ള മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് താടി വെക്കാന്‍ അനുവാദം നല്‍കണമെന്ന ടി.വി.ഇബ്രാഹിം എംഎല്‍എയുടെ ആവശ്യത്തിന് നല്‍കിയ മറുപടി വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. ഫേസ്ബുക്കിലാണ് തന്റെ പ്രസംഗത്തിന് ജലീല്‍ പുതിയ വിശദീകരണം നല്‍കിയത്. ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളര്‍ത്തല്‍ നിര്‍ബന്ധമല്ലെന്നും അത് കൊണ്ടാണ് താനോ ലീഗ് എംഎല്‍എമാരോ താടി വെക്കാത്തത്. അതിനാല്‍ തന്നെ പോലീസില്‍ താടി വെക്കാന്‍ അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്ന് സഭയില്‍ ജലീല്‍ മറുപടി പറഞ്ഞത് വിവാദമായിരുന്നു. താടി വെക്കുന്നത് മതപരമല്ല എന്ന പരാമര്‍ശമാണ് വിവാദമായത്.

വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുന്നതും വെക്കാത്തതും ദിനേന കാണുന്നത് കൊണ്ടാണ് താടിക്ക് മത ബന്ധമില്ലെന്നും അതൊരു മതാവകാശമല്ലെന്നും പറഞ്ഞത്. ഇസ്ലാമിക മതാചാര പ്രകാരം താടി വെക്കല്‍ സുന്നത്ത് മാത്രമാണ്. മത പണ്ഡിതന്‍മാരോ താല്‍പര്യമുള്ളവരോ താടി വെക്കുന്നതിനെ താന്‍ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കുന്നു.

ഇതേ അഭിപ്രായം കേരളത്തിലെ മുസ്ലീംങ്ങളുടെ പരിഷ്‌കരണം സ്വപ്നം കണ്ട സി.എച്ച്. മുഹമ്മദ് കോയ സാഹിബിന് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാകും അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ പോലീസുകാരായ മുസ്ലീംങ്ങള്‍ക്കോ മറ്റു മതസ്ഥര്‍ക്കോ താടി വെക്കാനുള്ള അവകാശം നല്‍കാതിരുന്നതെന്നും താന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. അതിലെ സുന്നത്ത് ചര്‍ച്ച ചെയ്യലായിരുന്നില്ല സഭയിലെ അഭിപ്രായ പ്രകടനങ്ങള്‍. പൊതുവെ സി.എച്ചിനോളവും സീതി സാഹിബിനോളവും ഇസ്ലാമിനോടും മുസ്ലീം സമുദായത്തോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടാവില്ല. അവരാരുംതന്നെ പോലീസില്‍ താടിവെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് പറയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം. ‘വര്‍ത്തമാനകാലത്ത്’ ആ നിലപാടേ ലീഗ് തുടരാവൂ എന്നതാണ് ഇപ്പോള്‍ ലീഗുകാരനല്ലെങ്കിലും തന്റെ സുവ്യക്തമായ അഭിപ്രായമെന്നും ജലീല്‍ പറയുന്നു.

ഇബ്രാഹിം എംഎല്‍എയ്ക്ക് താന്‍ നല്‍കിയ മറുപടി ചിലര്‍ ദുര്‍വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇസ്ലാമികമായി താടി വെക്കല്‍ നിര്‍ബന്ധമില്ലാത്തത് കൊണ്ടു തന്നെയാണ് മഹാഭൂരിഭാഗം മുസ്ലിങ്ങളും താടി വെക്കാതിരുന്നത്. എന്റെ പിതാവുള്‍പ്പെടെ പലരും താടി വെക്കുന്നുണ്ടാകാം. അവരിലാരെങ്കിലും പോലീസില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ പോലീസ് സേവനകാലത്ത് അവര്‍ക്കും താടി വെക്കാന്‍ അനുവാദം ഉണ്ടാകരുതെന്നേ താന്‍ പറഞ്ഞുള്ളൂ.

പോലീസിന് ‘പോലീസ്’ എന്ന ഒരു ‘ഐഡന്റിറ്റിയെ’ ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡന്റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല. ഇതാണ് അന്നും ഇന്നും എന്നും എന്റെ അഭിപ്രായം. ‘നിങ്ങള്‍ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങള്‍ കല്‍പിക്കുന്നത്. അതിനേക്കാള്‍ വലിയ പാപം വേറെയില്ല’ എന്ന ഖുറാന്‍ വചനം പരാമര്‍ശിച്ചുകൊണ്ടാണ് ജലീല്‍ തന്റെ വിശദീകരണം അവസാനിപ്പിക്കുന്നത്.

പോസ്റ്റ് കാണാം