ജെല്ലിക്കെട്ടു പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചതിനു പിന്നില്‍ പോലീസ്? ഓട്ടോ കത്തിക്കുന്ന പോലീസുകാരന്റെ വീഡിയോ ഷെയര്‍ ചെയ്ത് കമല്‍ ഹാസന്‍

ചെന്നൈ മറീനാ ബീച്ചില് സമാധാനപരമായി നടന്ന ജല്ലിക്കെട്ടു പ്രക്ഷോഭം അക്രമത്തില് കലാശിച്ചതിനു കാരണം പോലീസാണെന്ന് ആരോപണം. ഈ ആരോപണം സാധൂകരിക്കുന്ന വീഡിയോ ഷെയര് ചെയ്ത് ഉലകനായകന് കമല്ഹാസന്. പോലീസ് ഒട്ടോ കത്തിക്കുന്ന വീഡിയോ ആണ് കമല്ഹാസനും അരവിന്ദ് സ്വാമിയും അടക്കം നിരവധി പേര് ഷെയര് ചെയ്തത്. 'എന്താണിത്? ആരെങ്കിലും ഒന്ന് വിശദീകരിച്ച് തരുമോ' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില് കമല്ഹാസന് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ നവമാധ്യമങ്ങളിലടക്കം വൈറല് ആയി.
 | 

ജെല്ലിക്കെട്ടു പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചതിനു പിന്നില്‍ പോലീസ്? ഓട്ടോ കത്തിക്കുന്ന പോലീസുകാരന്റെ വീഡിയോ ഷെയര്‍ ചെയ്ത് കമല്‍ ഹാസന്‍

ചെന്നൈ: ചെന്നൈ മറീനാ ബീച്ചില്‍ സമാധാനപരമായി നടന്ന ജല്ലിക്കെട്ടു പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചതിനു കാരണം പോലീസാണെന്ന് ആരോപണം. ഈ ആരോപണം സാധൂകരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ഉലകനായകന്‍ കമല്‍ഹാസന്‍. പോലീസ് ഒട്ടോ കത്തിക്കുന്ന വീഡിയോ ആണ് കമല്‍ഹാസനും അരവിന്ദ് സ്വാമിയും അടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തത്. ‘എന്താണിത്? ആരെങ്കിലും ഒന്ന് വിശദീകരിച്ച് തരുമോ’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ കമല്‍ഹാസന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ നവമാധ്യമങ്ങളിലടക്കം വൈറല്‍ ആയി.

വീഡിയോയുടെ ആധികാരിതയില്‍ സംശയം ഉണ്ടെന്നും സംഭവത്തില്‍ വസ്തുതയുണ്ടെങ്കില്‍ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെ ശങ്കര്‍ പ്രതികരിച്ചു. വീഡിയോ വ്യാജമാണെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ടികെ രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്ദിന പരേഡിന് വേണ്ടി മറീന ബീച്ച് ഒഴിഞ്ഞു തരണമെന്ന ആവശ്യം പ്രക്ഷോഭകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ബീച്ചില്‍ കൂടിയിരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭകരെ പൊലീസ് തിങ്കളാഴ്ച്ച ബലം പ്രയോഗിച്ച് നീക്കിയിരുന്നു. ഈ നടപടി പോലീസും പ്രക്ഷോപകരും തമ്മിലുള്ള സംഘര്‍ഷത്തിലാണ് എത്തിയത്. പ്രതിഷേധക്കാരെ തെരയാനെത്തിയ പൊലീസുകാര്‍ മറീന ബീച്ചിനടുത്തുള്ള മത്സ്യ മാര്‍ക്കറ്റിന് തീവെച്ചന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വീഡിയോ കാണാം