ഫേസ്ബുക്ക് പ്രതികരണങ്ങള്‍ ‘ട്രോളന്‍മാരെ പേടിച്ച്’ നിര്‍ത്തുകയാണെന്ന് ജോയ് മാത്യു
ഫേസ്ബുക്ക് പ്രതികരണങ്ങള് തല്ക്കാലം നിര്ത്തുകയാണെന്ന് ജോയ് മാത്യു. എഴുതുന്ന വിഷയങ്ങളില് നിന്നും അവരവര്ക്ക് ആവശ്യമുള്ളത് മുറിച്ചെടുത്ത് ട്രോളുകള് ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രോളന്മാരുടെയും ഓണ്ലൈന് പത്രക്കാരുടെയും ശല്യം സഹിക്കാന് വയ്യാത്തതിനാല് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഫേസ്ബുക്ക് പ്രതികരണങ്ങള് നിര്ത്തുകയാണെന്ന് ജോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
ട്രോളന്‍മാര്‍ക്ക് ഉപയോഗിക്കാനായി, ‘ട്രോളന്‍മാരെ പേടിച്ച് ജോയ് മാത്യു ഓടി രക്ഷപ്പെട്ടു’ എന്ന ഒരു വാചകം കൂടി ജോയ് മാത്യു സമര്‍പ്പിക്കുന്നു. പേടി തനിക്ക് പരിചയമില്ലാത്ത ഒന്നാണെന്നും എന്നാല്‍ ശല്യം സഹിക്കാനാവില്ലെന്നും പോസ്റ്റില്‍ ജോയ് മാത്യു വ്യക്തമാക്കുന്നു.
ജോയ് മാത്യുവിന്റെ പോസ്റ്റ് ഇങ്ങനെ
പ്രതികരണങ്ങള്‍ക്ക് തല്‍ക്കാലം വിട.
ആദ്യമേ പറയട്ടെ പേടി എനിക്ക് പരിചയമില്ലാത്ത ഒന്നാണു എന്നാല്‍
‘ശല്യം ‘എന്നത് എനിക്ക് സഹിക്കവയ്യാത്ത ഒന്നും.
എഴുതുന്ന വിഷയങ്ങളില് നിന്നും അവരവര്ക്ക് ആവശ്യമുള്ളത് മുറിച്ചെടുത്തു ട്രോളുകള്‍ ഉണ്ടാക്കി
മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രൊളന്മാരെയും ഓണ്‍ലൈന്‍ പത്രക്കാരുടേയും ശല്യം സഹിക്കവയ്യാത്തതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ് ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നു. ട്രോളന്മാര്‍ക്ക് ഉപയോഗിക്കാനായി
ഒരു വാചകം കൂടി ഇവിടെ സമര്‍പ്പിക്കട്ടെ:
ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു
ഓടിരക്ഷപ്പെട്ടു