നികേഷ് കുമാറിന് പിന്തുണയുമായി ജോയ് മാത്യു

റിപ്പോർട്ടർ ചാനൽ സിഇഒയും ചീഫ് എഡിറ്ററുമായ നികേഷ് കുമാറിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മലയാളിക്ക് മനോരോഗം കൂടുന്നുവോ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു തന്റെ പിന്തുണ അറിയിച്ചത്.
 | 

നികേഷ് കുമാറിന് പിന്തുണയുമായി ജോയ് മാത്യു

കോഴിക്കോട്: റിപ്പോർട്ടർ ചാനൽ സിഇഒയും ചീഫ് എഡിറ്ററുമായ നികേഷ് കുമാറിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മലയാളിക്ക് മനോരോഗം കൂടുന്നുവോ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു തന്റെ പിന്തുണ അറിയിച്ചത്.

മറ്റൊരാളുടെ വീഴ്ച ആഘോഷിക്കുക എന്നത് മലയാളിക്കു ദേശീയ ആഘോഷം പോലെയാണെന്ന് ജോയ് മാത്യു പറയുന്നു. ഇന്നലെ മുഴുവൻ സമയവും ഫേസ്ബുക്കിൽ മേധാവി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും അതിൽ ഉന്മാദിക്കുകയും ചെയ്യുകയായിരുന്നു മലയാളികൾ. എന്നാൽ നികേഷ് കുമാർ ആകട്ടെ എന്നുമെന്നപോലെ ലൈവ് ആയിത്തന്നെ ജനങ്ങൾക്ക് മുൻപിൽ തന്റെ ജോലിയുമായി എത്തി മനോരോഗികളായ മലയാളികളെ നിരാശപ്പെടുത്തുകയും ചെയ്തുവെന്നും ജോയ് മാത്യു പറയുന്നു.

പരസ്യദാതാക്കളിൽ നിന്നും വസൂൽ ചെയ്യേണ്ടതോ ചെയ്തതോ ആയ നികുതിപ്പണം പിരിച്ചെടുത്ത് സർക്കാരിലേക്ക് അടക്കുവാൻ കാലതാമസം വരുത്തി എന്നതിനാലാണ് അറസ്റ്റ്. അല്ലാതെ ആരെയെങ്കിലും ഹമ്മർ ഇടിപ്പിച്ചു കൊന്നതിനോ ,കോഴ വാങ്ങിയതിനൊ ,വസ്തുത വിരുദ്ധമായ വാർത്ത കൊടുത്തതിണോ , പിടിച്ചുപറി നടത്തിയതിനോ അല്ല എന്ന് മനസ്സിലാക്കണം ,നേരായ വഴിക്ക് ഒരു കബനി നടത്തിക്കൊണ്ടു പോകുന്നതിന്റെ ബേജാർ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയോട് തന്നെ ചോദിക്കണമെന്നില്ല ,വീടിന്നടുത്തുള്ള പലചരക്കു കടക്കാരനോട് ചോദിച്ചാൽ മതിയാകും. ഇങ്ങനെ പോകുന്നു പോസ്റ്റ്.