ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ വിമർശിച്ച് കെ.സി ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസിന് മറുപടിയുമായി മന്ത്രി കെ.സി ജോസഫ് രംഗത്ത്. അറ്റോർണി ജനറലിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണെന്ന അലക്സാണ്ടർ തോമസിന്റെ പരാമർശം നിയമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുവന്ന് കമന്റ് പറയിക്കാൻ അലക്സാണ്ടർ തോമസിന് എന്താണ് അവകാശം. കമന്റ് പറയുന്നവരുടെ പൂർവകാല ചരിത്രം പരിശോധിച്ചാൽ അതിൽ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടു പോയാൽ കുറ്റപ്പെടുത്താനാകുമോ എന്നും മന്ത്രി ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അലക്സാണ്ടർ തോമസിനെ വിമർശിച്ച് ജോസഫ് പോസ്റ്റിട്ടത്.
അറ്റോർണി ജനറലിന്റെ വക്താവായി അലക്സാണ്ടർ തോമസ് മാറിയെന്നും ബാറുടമകൾക്കു വേണ്ടി അദ്ദേഹം ഹാജരായത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. അഡ്വക്കേറ്റ് ജനറലിനെ കുറ്റപ്പെടുത്തേണ്ടത് ഓപ്പൺ കോർട്ടിലായിരുന്നു. ചീഫ് ജസ്റ്റിസ് വഴിയോ നേരിട്ടോ കാര്യങ്ങൾ എ.ജിയോട് പറയാമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.
കെ.സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റു വായിക്കാം.
