മാധ്യമപ്രവർത്തകരിൽ ചിലർ തല്ലുകൊള്ളേണ്ടവരെന്ന് കെ.കെ. ലതിക
മാധ്യപ്രവർത്തകരിൽ ചിലർ തല്ലു കൊള്ളേണ്ടവരാണെന്ന് കെ.കെ ലതിക എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാറിന് മർദ്ദനമേറ്റ സാഹചര്യത്തിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മാധ്യമ പ്രവർത്തകരിൽ ചിലർ തല്ലുകൊള്ളേണ്ടവരാണെന്ന് ലതിക വ്യക്തമാക്കിയത്.
| Jul 2, 2015, 10:16 IST
കണ്ണൂർ: മാധ്യപ്രവർത്തകരിൽ ചിലർ തല്ലു കൊള്ളേണ്ടവരാണെന്ന് കെ.കെ ലതിക എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാറിന് മർദ്ദനമേറ്റ സാഹചര്യത്തിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മാധ്യമ പ്രവർത്തകരിൽ ചിലർ തല്ലുകൊള്ളേണ്ടവരാണെന്ന് ലതിക വ്യക്തമാക്കിയത്. ജയിലിൽ നിന്നും മെഡിക്കൽ കോളേജിൽ പോയ തന്റെ ഭർത്താവും താനും ചായ കുടിക്കാൻ പോയത് വിവാദമാക്കിയ മുസ്ലിം മത മൗലികവാദ ചാനൽ മീഡിയ വണ്ണിനെ തങ്ങളാരും ആക്രമിച്ചില്ലെന്നും മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയെന്നത് കാടത്തമാണെന്നും ലതിക പറയുന്നു. ഇതിന് ശേഷം ബ്രാക്കറ്റിലാണ് അവരിൽ ചിലർ തല്ല് കൊള്ളേണ്ടെവരാണെന്ന് ലതിക കുറിച്ചത്.

