ഉള്ളി സുര എന്ന വിളി വേദനിപ്പിച്ചു! അഭിമുഖത്തില്‍ മനസു തുറന്ന് കെ.സുരേന്ദ്രന്‍; വീഡിയോ

ഉള്ളി സുര എന്ന വിളി തന്നെ വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ.സുരേന്ദ്രന്.
 | 
ഉള്ളി സുര എന്ന വിളി വേദനിപ്പിച്ചു! അഭിമുഖത്തില്‍ മനസു തുറന്ന് കെ.സുരേന്ദ്രന്‍; വീഡിയോ

കൊച്ചി: ഉള്ളി സുര എന്ന വിളി തന്നെ വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സുരേന്ദ്രന്‍ മനസു തുറന്നത്. ഏറ്റവും വിഷമിപ്പിച്ച ട്രോള്‍ എതാണെന്ന ചോദ്യത്തിന് ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും ഉള്ളി, ഉള്ളി എന്ന വിളിയാണ് ഏറ്റവും വിഷമിപ്പിച്ചതെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കുന്നു. ഇതിനിടയില്‍ ഉള്ളി സുരയെന്ന് അവതാരകന്‍ ജോണി ലൂക്കോസ് തിരുത്തുന്നുമുണ്ട്.

ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയുമല്ല ഞാന്‍ എന്നും സുരേന്ദ്രന്‍ തുടരുന്നു. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെയും എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെത്തന്നെ സോമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറില്ല. തനിക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ അതെല്ലാം സഹായിക്കുമെന്നാണ് കരുതുന്നത്. ട്രോളുകള്‍ എല്ലാ ദിവസവും വരാറുണ്ട്. ഇരട്ടപ്പേരുകളാണ് കൂടുതലും വരുന്നത്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വീഡിയോ കാണാം

https://www.facebook.com/kondottysakhakkal/videos/309200826691870/?t=0