വി.ടി.ബല്‍റാമിന് വാക്കുകള്‍ കൊണ്ടല്ല മറുപടി നല്‍കേണ്ടതെന്ന് കെ.സുരേന്ദ്രന്‍; ഉള്ളിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ബല്‍റാമിന്റെ മറുപടി
തൃശൂര്‍: വി.ടി.ബല്റാമിന്റെ മാനസിക നിലയില് കുഴപ്പമുണ്ടന്നും ചികിത്സ നല്കണമെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്. കശാപ്പ് നിരോധനത്തില് പ്രതികരിച്ചുകൊണ്ടുള്ള ബല്റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടായിരുന്നു പ്രതികരണം. എംഎല്എ ആയിട്ടുകൂടി വളരം മ്ലേച്ഛമായ ഭാഷയിലാണ് ബല്റാം പ്രതികരിച്ചത്. അതിനുള്ള മറുപടി വാക്കുകള് കൊണ്ടല്ല നല്കേണ്ടത്. അത് അറിയാത്തതുകൊണ്ടല്ലെന്നും സുരേന്ദ്രന് പ്രതികരിച്ചു.
എംഎല്‍എയുടെ സംസ്‌കാരമാണ് അത്.സൂക്ഷിച്ച് വേണം പെരുമാറാന്‍. പ്രധാനമന്ത്രിക്കെതിരെ തെമ്മാടി ഭാഷ ഉപയോഗിച്ചാല്‍ ഞങ്ങളുടെ ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ ഓടുന്നത് രക്തമാണെന്ന് ഓര്‍മവേണം. അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡാ മലരേ, കാളേടെ മോനേ…ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്. എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുരേന്ദ്രന്റെ പ്രതികരണത്തിനും ബല്‍റാം ഫേസ്ബുക്കില്‍ മറുപടി നല്‍കി. ചീഞ്ഞ ഉള്ളിയുടെ ചിത്രം പോസ്റ്റ് ചെയ്ത്, ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അര്‍ഹിക്കുന്നില്ല എന്ന പ്രതികരണമാണ് ബല്‍റാം പോസ്റ്റ് ചെയ്തത്.