ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടുമായി കെ.സുരേന്ദ്രന്‍

ശബരിമലയില് പത്തിനും അമ്പതിനുമിടയില് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില് അനുകൂല നിലപാടുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന് തന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില് സംഘപരിവാര് അനുകൂലികള് അടക്കയുള്ളവര് റെഡി റ്റു വെയ്റ്റ് ക്യാംപെയ്ന് തുടങ്ങിയ പരിപാടികളുമായി മുന്നോട്ടു പോകുമ്പോളാണ് സുരേന്ദ്രന് തന്റെ നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
 | 

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടുമായി കെ.സുരേന്ദ്രന്‍

കൊച്ചി: ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ അനുകൂല നിലപാടുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ അടക്കയുള്ളവര്‍ റെഡി റ്റു വെയ്റ്റ് ക്യാംപെയ്ന്‍ തുടങ്ങിയ പരിപാടികളുമായി മുന്നോട്ടു പോകുമ്പോളാണ് സുരേന്ദ്രന്‍ തന്റെ നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിന് അയ്യപ്പന്‍ തൊട്ടടുത്തുതന്നെയാണ് ഇരിപ്പിടം നല്‍കിയെന്നത് വിസ്മരിക്കരുത്. ആര്‍ത്തവം പ്രകൃതിനിയമമാണ്. അതിനെ വിശുദ്ധമായി കാണണം. വ്രതം എടുക്കുന്നതിനിടയില്‍ ആര്‍ത്തവം വരില്ലേ എന്നാണ് ചോദ്യം. എന്നാല്‍ അവിടെ വരുന്ന പുരുഷ ഭക്തര്‍ മഹാഭൂരിപക്ഷവും വ്രതം എടുക്കുന്നില്ലെന്നാണ് ഉത്സവത്തിനു ശേഷം നടത്തുന്ന പ്രശ്‌നചിന്തയില്‍ തെളിയുന്നതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

തീര്‍ത്ഥാടന വര്‍ഷം മുഴുവനാക്കുന്ന വിഷയത്തിലും സുരേന്ദ്രന്‍ തന്റെ അഭിപ്രായം പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ മണ്ഡലകാലത്തിനു പു്‌റമേ മലയാളമാസം ആദ്യത്തെ അഞ്ചു ദിവസങ്ങളിലും ദര്‍ശനം അനുവദിക്കുന്നുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിലെന്താണ് വ്യത്യാസമെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സുരേന്ദ്രനെതിരേ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റ് വായിക്കാം