കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം; മണിയാശാന് ബ്രസീല്‍ ആരാധകനായ കടകംപിള്ളിയുടെ മറുപടി

റഷ്യയില് പന്തുരുളുമ്പോള് കേരള മന്ത്രിസഭയിലും ലാറ്റിന് അമേരിക്കന് ഫുട്ബോള് ആരാധകരുടെ പോര്. അര്ജന്റീനയ്ക്ക് പിന്തുണ നല്കിക്കൊണ്ട് വൈദ്യുതി മന്ത്രി എം.എം.മണി ഇട്ട ഫെയിസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബ്രസീല് ആരാധകനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തി. ചങ്കിടിപ്പല്ല ചങ്കുറപ്പാണ്. കാനറിപ്പടയാണ് ആശാനേ കാല്പ്പന്തിന്റെ ആവേശം. മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം എന്നാണ് കടകംപള്ളിയുടെ ഫെയിസ്ബുക്ക് മറുകടകം.
 | 

കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം; മണിയാശാന് ബ്രസീല്‍ ആരാധകനായ കടകംപിള്ളിയുടെ മറുപടി

റഷ്യയില്‍ പന്തുരുളുമ്പോള്‍ കേരള മന്ത്രിസഭയിലും ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകരുടെ പോര്. അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് വൈദ്യുതി മന്ത്രി എം.എം.മണി ഇട്ട ഫെയിസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബ്രസീല്‍ ആരാധകനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ചങ്കിടിപ്പല്ല ചങ്കുറപ്പാണ്. കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം. മഞ്ഞപ്പടയുടെ മാന്ത്രികതയ്‌ക്കൊപ്പം എന്നാണ് കടകംപള്ളിയുടെ ഫെയിസ്ബുക്ക് മറുകടകം.

എം.എം.മണിയെ അണികള്‍ വിളിക്കുന്ന ആശാന്‍ എന്ന സംബോധന ചേര്‍ത്താണ് കടകംപള്ളിയുടെ പോസ്റ്റ്. ബ്രസീലിനൊപ്പം എന്ന ഫ്രെയിം ചേര്‍ത്ത പ്രൊഫൈല്‍ പിക്ചറും കടകംപള്ളി പോസ്റ്റ് ചെയ്തിട്ടുണ്ട്. അര്‍ജന്റീനയുടെയും മണിയാശാന്റെയും ആരാകരുടെ കമന്റുകളും പോസ്റ്റിനു കീഴില്‍ നിരന്നിട്ടുണ്ട്. അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ മണിയുടെ ചിത്രവുമായി ആശാനൊപ്പം എന്നാണ് ഒരാളുടെ കമന്റ്. നിരവധി പേര്‍ മണിയെ പിന്തുണയ്ക്കുമ്പോള്‍ പ്രതിരോധവുമായി ബ്രസീല്‍ ആരാധകരും എത്തുന്നുണ്ട്.

ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും എന്നായിരുന്നു എം.എം.മണിയുടെ പോസ്റ്റ്. ചങ്കിടിപ്പാണ് അര്‍ജന്റീന എന്ന പിക്ചര്‍ ഫ്രെയിമുള്ള പ്രൊഫൈല്‍ ചിത്രവും പിന്നാലെ അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ ചിത്രവും എം.എം.മണി പോസ്റ്റ് ചെയ്തിരുന്നു.

 

ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം…മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം…

Posted by Kadakampally Surendran on Thursday, June 14, 2018