‘ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്‍’; കെ.സുരേന്ദ്രന് കടകംപള്ളിയുടെ മറുപടി

ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം കഴിച്ചത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് ഫേസ്ബുക്കില് കുറിച്ച കെ.സുരേന്ദ്രന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന് വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്. ബീഫ് കഴിക്കാന് ഇഷ്ടപ്പെടുന്ന കെ.സുരേന്ദ്രന് അടക്കമുള്ളവര്ക്കായാണ് ഞങ്ങള് പ്രതിരോധ പ്രക്ഷോഭം നടത്തുന്നതെന്ന് കടകംപള്ളി പോസ്റ്റില് പറഞ്ഞു.
 | 

‘ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്‍’; കെ.സുരേന്ദ്രന് കടകംപള്ളിയുടെ മറുപടി

ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം കഴിച്ചത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച കെ.സുരേന്ദ്രന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്‍. ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കായാണ് ഞങ്ങള്‍ പ്രതിരോധ പ്രക്ഷോഭം നടത്തുന്നതെന്ന് കടകംപള്ളി പോസ്റ്റില്‍ പറഞ്ഞു.

ബിജെപി ഇപ്പോള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു മാര്‍ക്കറ്റില്‍ മാടുകളെ പരസ്യമായി കഴുത്തറത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘപരിവാരവും കെ.സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഞങ്ങള്‍ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഓരോ നുണയും. ബീഫ് എന്നാല്‍ പശുവിറച്ചി എന്നത് സംഘ പരിവാര്‍ പ്രചാരണമാണ്. കാളയും പോത്തുമെല്ലാം മാട്ടിറച്ചി അഥവാ ബീഫ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്.

കറവ വറ്റിയ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കാറുണ്ട്. ഇവിടെ ബീഫ് എന്നാല്‍ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരും. ജാതി മത വ്യത്യാസമില്ലാതെ മലയാളികള്‍ ബീഫ് കഴിക്കാറുണ്ടെന്നും പോസ്റ്റില്‍ കടകംപള്ളി പറയുന്നു.

പോസ്റ്റ് കാണാം