ശബരിമലയിലെ പോലീസുകാരന്‍ ശിവരഞ്ജിത്തോ? സംഘപരിവാര്‍ വ്യാജപ്രചാരണത്തില്‍ പോലീസിന്റെ വിശദീകരണം

യൂണിഫോമില് നില്ക്കുന്ന ഒരു പോലീസുകാരന്റെ ചിത്രത്തിനൊപ്പമായിരുന്നു വ്യാജ പ്രചാരണം.
 | 
ശബരിമലയിലെ പോലീസുകാരന്‍ ശിവരഞ്ജിത്തോ? സംഘപരിവാര്‍ വ്യാജപ്രചാരണത്തില്‍ പോലീസിന്റെ വിശദീകരണം

തിരുവനന്തപുരം: ശബരിമലയില്‍ നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്കിടയില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റിയെന്ന് ശബരിമല സംഘര്‍ഷങ്ങള്‍ക്കിടെ വ്യാജ പ്രചാരണം നടന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും ശബരിമലയില്‍ ഈ വിധത്തില്‍ എത്തിച്ചിരുന്നുവെന്നാണ് അടുത്തിടെ സംഘപരിവാര്‍ അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. യൂണിഫോമില്‍ നില്‍ക്കുന്ന ഒരു പോലീസുകാരന്റെ ചിത്രത്തിനൊപ്പമായിരുന്നു വ്യാജ പ്രചാരണം. ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ് ഫെയിസ്ബുക്ക് പേജ്.

പ്രചരിക്കുന്ന ചിത്രം തിരുവനന്തപുരം എസ്എപി ക്യാംപിലെ കോണ്‍സ്റ്റബിള്‍ അസീം എം.ഷിറാസിന്റേതാണെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് പി.എസ്.സി ആസ്ഥാനത്ത് നടന്ന ഉപരോധ സമരത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെയാണ് യൂണിവേഴ്‌സിറ്റി കോളേജ് കേസിലെ പ്രതിയെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം

പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജപോസ്റ്റുകള്‍:
വാസ്തവം തിരിച്ചറിയുക

തിരുവനന്തപുരത്തു പി.എസ്. സി ആസ്ഥാനത്തു നടന്ന ഉപരോധസമരത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ കേസിലെ പ്രതിയാണെന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചിത്രത്തിലുള്ള ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം എസ് എ.പി.ക്യാംപിലെ പോലീസ് കോണ്‍സ്റ്റബിള്‍ അസീം.എം. ഷിറാസ് ആണ്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.

#keralapolice

https://www.facebook.com/keralapolice/photos/a.135262556569242/2261125217316288/?type=3&permPage=1