ന്യൂയോര്‍ക്ക് പോലീസും പിന്നില്‍; കേരള പോലീസ് ഫെയിസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കിലേക്ക്

തിരുവനന്തപുരം: ലോകമൊട്ടാകെയുള്ള പോലീസ് സേനകള് കൈകാര്യം ചെയ്യുന്ന ഫെയിസ്ബുക്ക് പേജുകളില് കേരള പോലീസ് മുന്നിരയിലേക്ക്. ന്യൂയോര്ക്ക് പോലീസിനെയും ക്വീന്സ് ലാന്ഡ് പോലീസിനെയും പിന്തള്ളിയാണ് കേരള പോലീസ് കുതിക്കുന്നത്. നിലവില് 9.40 ലക്ഷം ലൈക്കുകളുള്ള പേജ് പുതുവര്ഷത്തോടെ 10 ലക്ഷം ലൈക്കുകള് എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.3 മില്യന്‍ ലൈക്കുകളുമായി നേപ്പാള്‍ പോലീസിന്റെ പേജാണ് ഇനി കേരള പോലീസിനു മുന്നിലുള്ളത്. സൗഹാര്‍ദ്ദപരമായും ഏവര്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തിലും നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നതിനായാണ് കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ ആരംഭിച്ചത്. ട്രോളുകളും വീഡിയോകളുമായി ജനപ്രീതി നേടാന്‍ പേജിന് സാധിച്ചിരുന്നു.
കേരളം ഒന്നായി നിന്നാല്‍ പേജ് ലോകത്തിന്റെ നിറുകയിലേക്ക് എത്താന്‍ പോകുകയാണെന്ന് കേരള പോലീസ് പേജ് അറിയിക്കുന്നു. ഒരു ട്രോളിലൂടെയാണ് ഇക്കാര്യവും പോലീസ് അറിയിക്കുന്നത്.
നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് മാത്രമാണ് കേരള പോലീസ് ഫേസ്ബുക് പേജ് ഇന്ന് ലോകത്തിൻ്റെ നെറുകയിലേക്ക് …
Posted by Kerala Police on Wednesday, December 26, 2018