കിക്കാസ് ടോറന്റ്സ് വീണ്ടുമെത്തി; ക്ലോണ്‍ രൂപത്തില്‍ രണ്ടാം അവതാരം
മുംബൈ: ഉടമ പിടിയിലാവുകയും ഡൊമെയ്ന് കണ്ടുകെട്ടുകയും ചെയ്ത കിക്കാസ് ടോറന്റ്സ് വീണ്ടും ഓണ്ലൈനിലെത്തി. ക്ലോണ് സൈറ്റായാണ് ഇതു വീണ്ടും എത്തിയത്. ഉടമയായ ആര്ടെം വോളിന് പോളണ്ടില് അറസ്റ്റിലാവുകയും സൈറ്റിനെതിരേ അമേരിക്ക നിയമ നടപടികള് ആരംഭിക്കുകയും ചെയ്തെങ്കിലും പൈററ്റ് സൈറ്റായ കിക്കാസ് വീണ്ടും രംഗത്തെത്തുകയായിരുന്നു.
ഈ വെബ്സൈറ്റിന്റെ നിരവധി ക്ലോണ്‍ വെബ്സൈറ്റുകളാണ് ഇപ്പോഴുള്ളത്. ഇത് മള്‍ട്ടിപ്പിള്‍ ക്ലൗഡ് സെര്‍വറുകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് തടയാന്‍ കഴിയില്ലെന്നും ക്ലൗഡ്ഫ്‌ളെയറില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെതന്നെ മറ്റൊരു സൈറ്റില്‍ പറയുന്നു.
ഈ വെബ്സൈറ്റിന്റെ ഒറിജിനല്‍ വേര്‍ഷന്‍ ഒരു മൊബൈല്‍ ആപ്പ് ഉള്‍പ്പെടുത്തി മെച്ചപ്പെടുത്തിയതായും കിക്കാസിന്റെ മുഴുവന്‍ ഡാറ്റാബേസും ഈ വെബ്സൈറ്റില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2014ല്‍ ദി പൈറേറ്റ് ബേ എന്ന വെബ്സൈറ്റ് സ്വീഡിഷ് പോലീസ് കണ്ടുകെട്ടുകയും സെര്‍വറും കമ്പ്യൂട്ടറുകളും സ്റ്റോക്ഹോമില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പൈറസി നിലയ്ക്കുമെന്നാണ് കരുതിയത്.
ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ഈ വെബ്സൈറ്റായിരുന്നു. എന്നാല്‍ മിറര്‍ സെര്‍വറുകളും ക്ലോണ്‍ വെബ്സൈറ്റുകളുമായി ഈ സൈറ്റ് രണ്ടുമാസത്തിനുശേഷം വീണ്ടുമെത്തിയിരുന്നു. സിനിമ, സംഗീതം, ഗെയിം തുടങ്ങിയ വിവിധതരം മാധ്യമങ്ങള്‍ ലോകമാകെ വിതരണം ചെയ്യുകവഴി 6724 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കിക്ക് ആസ് ഉടമയ്ക്കെതിരേ യു.എസ് കോടതി ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം.