‘ഇത് തനി നാടന്‍ കികീ ചലഞ്ച്’; വൈറല്‍ വീഡിയോ കാണാം

സോഷ്യല് മീഡിയയിലെ പ്രചരിക്കുന്ന കികീ ചലഞ്ചിനെക്കുറിച്ച് അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. കനേഡിയന് റാപ്പ് ഗായകന് ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'ഇന് മൈ ഫീലിങ്' എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികള്ക്കൊത്ത് നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പതുക്കെ പോകുന്ന കാറില് നിന്നും ചാടിയിറങ്ങി കികീ ഗാനത്തിന് ചുവടുവെക്കുന്ന ചലഞ്ച് ലോകത്തെമ്പാടും വലിയ പ്രചാരം നേടിയിരുന്നു. സിനിമാ താരങ്ങളുടെയും ഇതര സെലിബ്രറ്റികളുടെയും കികീ ചലഞ്ചിനെ വെല്ലുന്ന പ്രകടനവുമായി വീഡിയോ പുറത്തിറക്കിയിരിക്കുന്ന കര്ഷക സഹോദരങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ താരങ്ങള്.
 | 

‘ഇത് തനി നാടന്‍ കികീ ചലഞ്ച്’; വൈറല്‍ വീഡിയോ കാണാം

കൊച്ചി: സോഷ്യല്‍ മീഡിയയിലെ പ്രചരിക്കുന്ന കികീ ചലഞ്ചിനെക്കുറിച്ച് അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികള്‍ക്കൊത്ത് നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പതുക്കെ പോകുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കികീ ഗാനത്തിന് ചുവടുവെക്കുന്ന ചലഞ്ച് ലോകത്തെമ്പാടും വലിയ പ്രചാരം നേടിയിരുന്നു. സിനിമാ താരങ്ങളുടെയും ഇതര സെലിബ്രറ്റികളുടെയും കികീ ചലഞ്ചിനെ വെല്ലുന്ന പ്രകടനവുമായി വീഡിയോ പുറത്തിറക്കിയിരിക്കുന്ന കര്‍ഷക സഹോദരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.

24കാരനായ ഗീല അനില്‍ കുമാര്‍, സഹോദരന്‍ 28കാരനായ പിള്ളി തിരുപതി എന്നിവര്‍ നിലം ഉഴുന്ന കാളകളുടെ കൂടെയാണ് കീകി ചലഞ്ച് ചെയ്തത്. പാടത്ത് നിലം ഉഴുതു മറിക്കുന്നതിനിടയിലാണ് ഇവരുടെ പ്രകടനം. വീഡിയോ പുറത്തുവന്നതോടെ ഇരുവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറിയിട്ടുണ്ട്. #InMyFeelings എന്നും #KekeChallenge തുടങ്ങിയ ഹാഷ് ടാഗിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം.