ഏരിയ സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കിം ജോങ് ഉന്നിന്റെ ചിത്രം; സിപിഎമ്മിനെ പരിഹസിച്ച് വി.ടി.ബല്‍റാം
സിപിഎം ഏരിയ സമ്മേളനത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്ഡില് ഉത്തര കൊറിയന് ഭരണാധികാരിയും ഏകാധിപതിയുമായ കിം ജോങ് ഉന്നിന്റെ ചിത്രം. ഇടുംക്കിയിലെ നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന് സ്ഥാപിച്ച ബോര്ഡിലാണ് കിമ്മിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം സോഷ്യല് മീഡിയയില് പ്രചരിച്ചതോടെ സിപിഎമ്മിന് പരിഹാസവുമായി വി.ടി.ബല്റാം എംഎല്എ രംഗത്തെത്തി.
ഫേസ്ബുക്കിലാണ് ബല്‍റാമിന്റെ പരിഹാസം. മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു എന്നാണ് പോസ്റ്റ്.
ഗാന്ധി കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷസ്ഥാനത്തേക്ക് ആളില്ലാതെ വരുമെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പാര്‍ട്ടി സെക്രട്ടറിയെക്കൂടി പോസ്റ്റില്‍ ബല്‍റാം പരാമര്‍ശിച്ചത്.
പോസ്റ്റ് കാണാം
മോർഫിംഗ് അല്ലാത്രേ, ഒറിജിനൽ തന്നെ ആണത്രേ!കിം ഇൽ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ പാർട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു!!
Posted by VT Balram on Saturday, December 16, 2017