കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിത രീതികളുണ്ട്; യു. പ്രതിഭ എംഎല്‍എക്കെതിരെ കെ.കെ.ശൈലജ

ഫെയിസ്ബുക്ക് പോസ്റ്റില് വിമര്ശന കമന്റിട്ട യു.പ്രതിഭ എംഎല്എയെ വിമര്ശിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
 | 
കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിത രീതികളുണ്ട്; യു. പ്രതിഭ എംഎല്‍എക്കെതിരെ കെ.കെ.ശൈലജ

തിരുവനന്തപുരം: ഫെയിസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശന കമന്റിട്ട യു.പ്രതിഭ എംഎല്‍എയെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിത രീതികളുണ്ട്. അതൊന്നും നോക്കാതെ വിമര്‍ശിച്ച് കമന്റിട്ടത് ശരിയായില്ല. ഹെല്‍ത്ത് സെക്രട്ടറിയെ വിമര്‍ശിച്ച് കുറിപ്പിട്ടതും ശരിയായില്ല. എംഎല്‍എ എന്ന നിലയില്‍ മികച്ച ഇടപെടല്‍ നടത്തിയതിനാലാണ് വീണാ ജോര്‍ജിനെ അഭിനന്ദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിത രീതികളുണ്ട്; യു. പ്രതിഭ എംഎല്‍എക്കെതിരെ കെ.കെ.ശൈലജ

വീണാ ജോര്‍ജിനെ അഭിനന്ദിക്കുന്ന മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് പ്രതിഭ വിമര്‍ശന കമന്റിട്ടത്. തനിക്കും അഭിനന്ദനം കിട്ടാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു കമന്റില്‍ പറഞ്ഞ്. പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍, സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. ഞാന്‍ കായംകുളം താലൂക്ക് ആശുപത്രിക്കുവേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed Project Report തയ്യാറാക്കി. അപ്പോള്‍ അവരെ spv ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോര്‍ഡിനെ spv ആക്കാന്‍ പറഞ്ഞു. അതും സമയബന്ധിതമായി ഞാന്‍ ചെയ്തു. എന്നാല്‍ അതും കിഫ്ബിയില്‍ തന്നില്ല. അങ്ങേയറ്റം ആക്ഷേപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. 2000 നടുത്ത് രോഗികള്‍ വരുന്ന നാഷണല്‍ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്. ഇപ്പോ KEL നെ ടീച്ചര്‍ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നല്‍കണം. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേര്‍ എന്നെ മെന്‍ഷന്‍ ചെയ്തു. അതുകൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്. എന്നായിരുന്നു കമന്റ്

പിന്നാലെ സിപിഎം അണികള്‍ പ്രതിഭയ്‌ക്കെതിരെ രംഗത്തെത്തി. കമന്റുകളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ പ്രതിഭയും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തന്റെ കമന്റ് ആഘോഷിക്കേണ്ടെന്നും ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ് ബി യില്‍ ഉള്‍പ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യമെന്നും പ്രതിഭ ഫെയിസ്ബുക്കില്‍ കുറിച്ചു.