ശ്രീലങ്ക സ്ഫോടനത്തില്‍ ഫഹദിനും മമ്മൂട്ടിക്കും എന്തു പറയാനുണ്ട്; വര്‍ഗ്ഗീയ പോസ്റ്റുമായി കെ.എസ്.രാധാകൃഷ്ണന്

ശ്രീലങ്ക സ്ഫോടനത്തില്‍ നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് എന്തു പറയാനുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ടെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണന്. മാപ്പര്‍ഹിക്കാത്ത കൊടും ക്രൂരതയോട് പ്രതികരിക്കാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് അമ്പരപ്പുളവാക്കുന്നു. ഇടതു വലതു ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്തു പറയാന്‍ താല്പര്യമുണ്ട് എന്നറിയാന്‍ താല്പര്യമുണ്ടെന്നാണ് രാധാകൃഷ്ണന് പോസ്റ്റില്‍ പറയുന്നത്.
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെയെന്ന പേരില്‍ എഴുതിയിരിക്കുന്ന പോസ്റ്റിലാണ് മമ്മൂട്ടിയെയും ഫഹദ് ഫാസിലിനെയും മുസ്ലീ സ്വത്വത്തിന്റെ പേരില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കെ.എസ്.രാധാകൃഷ്ണന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനായിരുന്നു. ശബരിമല വിധിക്കു ശേഷം രൂപീകരിച്ച ശബരിമല കര്‍മ സമിതി രക്ഷാധികാരിയായി പ്രത്യക്ഷപ്പെട്ട രാധാകൃഷ്ണനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി.
പോസ്റ്റ് വായിക്കാം
ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിന്റെ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.
മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്.
#Srilanka Terrorist Attack#Islamic Terrorism#Silence of Cultural Leaders on Srilanka Incident#Srilanka Explosion#Dr….
Posted by Dr K S Radhakrishnan on Saturday, April 27, 2019