മന്ത്രി മുനീറിന്റെ ഫേസ്ബുക്ക് വിഷു ആശംസയ്ക്ക് ഇന്ത്യാവിഷൻ ജീവനക്കാരന്റെ കമന്റ്

വിഷു ആശംസകൾ നേർന്നുകൊണ്ട് മന്ത്രി എം. കെ. മുനീർ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിന് ഇന്ത്യാവിഷൻ ജീവനക്കാരന്റെ പരിഹാസ കമന്റ്.
 | 

മന്ത്രി മുനീറിന്റെ ഫേസ്ബുക്ക് വിഷു ആശംസയ്ക്ക് ഇന്ത്യാവിഷൻ ജീവനക്കാരന്റെ കമന്റ്
കോഴിക്കോട്: വിഷു ആശംസകൾ നേർന്നുകൊണ്ട് മന്ത്രി എം. കെ. മുനീർ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിന് ഇന്ത്യാവിഷൻ ജീവനക്കാരന്റെ പരിഹാസ കമന്റ്.

മുനീറിന്റെ ആശംസ ഇങ്ങനെ:
നന്മയുടെയും എൈശ്വര്യത്തിന്റെയും ശംഖൊലിയായി ഒരു വിഷുക്കാലം കൂടി. സാഹോദര്യത്തിന്റെ സദ്യയുണ്ടും, സ്‌നേഹത്തിന്റെ പായസം കുടിച്ചും, സ്മൃദ്ധിയുടെ പൂത്തിരി കത്തിച്ചും, പ്രതീക്ഷകളുടെ കണികണ്ടും, നമുക്ക് ഈ മേടപ്പുലരിയെ വരവേൽക്കാം. പ്രിയ സഹോദരങ്ങൾക്കെല്ലാം എന്റെ വിഷു ആശംസകൾ.

ഇതിന് ഇന്ത്യാവിഷൻ ജീവനക്കാരൻ ഇങ്ങനെയാണ് മറുപടി കുറിച്ചിരിക്കുന്നത്:

ആശംസകൾക്ക് നന്ദി.

താങ്കളുടെ സ്ഥാപനമായ ഇന്ത്യാവിഷനിലെ ജീവനക്കാരായ ഞാനുൾപ്പടെ നിരവധി പേർക്ക് ഈ വിഷുവും പട്ടിണിയാണ്… അഞ്ചു മാസമായി ഞങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ല..പിന്നെ എങ്ങനെ ഞങ്ങൾ സ്മൃദ്ധിയുടെ പൂത്തിരി കത്തിക്കും..?,

പ്രതീക്ഷകളുടെ കണി കണ്ട് എന്നും ഉണരാരുണ്ട്… വാഗ്ദാനങ്ങളും ആശംസകളും തിന്ന് വിശപ്പടക്കാനാവുമൊ?ഇന്നും പ്രതീക്ഷകൾ മാത്രം ബാക്കി.

കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ലഭിക്കാത്തതിനേത്തുടർന്ന് ഇന്ത്യാവിഷൻ ജീവനക്കാർ സമരരംഗത്താണ്. കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനലിലെ വാർത്താ സംപ്രേഷണം നിലച്ചിട്ട് ഇപ്പോൾ മൂന്നു മാസത്തിലേറെയായി. മാനേജ്‌മെന്റ് പല വാഗ്ദാനങ്ങൾ ജീവനക്കാർക്ക് നൽകിയെങ്കിലും അവയൊന്നും പാലിക്കപ്പെടാത്തതിനേത്തുടർന്ന് മന്ത്രി മുനീറിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് പത്രപ്രവർത്തക യൂണിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം.
മന്ത്രി മുനീറിന്റെ ഫേസ്ബുക്ക് വിഷു ആശംസയ്ക്ക് ഇന്ത്യാവിഷൻ ജീവനക്കാരന്റെ കമന്റ്