എല്ലാം ശരിയാകുമെന്നത് തോന്നലായിരുന്നു, സാധാരണക്കാര്‍ ഭയമുണ്ടെന്ന് പറഞ്ഞു തുടങ്ങി; ഇടതുപക്ഷത്തിനെതിരെ നടി പാര്‍വതി

ഇടതുപക്ഷത്തിന്റെ എല്ലാം ശരിയാകും എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യത്തെ പരാമര്ശിച്ച് ചലച്ചിത്രതാരം പാര്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും തോന്നല്. സാധാരണക്കാര് പൊതുവെ ഭയമുണ്ട് എന്നു പറഞ്ഞു തുടങ്ങിയെന്ന് പാര്വതി പോസ്റ്റില് കുറിച്ചു. വിദ്യാര്ത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല ഇങ്ങനെ തോന്നാന് കാരണം.
 | 

എല്ലാം ശരിയാകുമെന്നത് തോന്നലായിരുന്നു, സാധാരണക്കാര്‍ ഭയമുണ്ടെന്ന് പറഞ്ഞു തുടങ്ങി; ഇടതുപക്ഷത്തിനെതിരെ നടി പാര്‍വതി

ഇടതുപക്ഷത്തിന്റെ എല്ലാം ശരിയാകും എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യത്തെ പരാമര്‍ശിച്ച് ചലച്ചിത്രതാരം പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും തോന്നല്‍. സാധാരണക്കാര്‍ പൊതുവെ ഭയമുണ്ട് എന്നു പറഞ്ഞു തുടങ്ങിയെന്ന് പാര്‍വതി പോസ്റ്റില്‍ കുറിച്ചു. വിദ്യാര്‍ത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല ഇങ്ങനെ തോന്നാന്‍ കാരണം.

എതിര്‍പ്പുകള്‍ തുറന്നു പറയാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങല്‍ നേരിട്ട് അറിയുന്നതുകൊണ്ടാണെന്ന് പാര്‍വതി വിശദീകരിക്കുന്നു. ഞാന്‍ ദളിതനാണ്, ആ കാരണത്താല്‍ എനിക്ക് രക്ഷയില്ല. ആരോടും പറയാനുമില്ല. നമ്മുടെ സര്‍ക്കാര് തന്നെയാണല്ലോ എന്ന് പലരും പലയിടത്ത് വെച്ച് പല വിഷയങ്ങളില്‍ പറഞ്ഞ് കേള്‍ക്കുന്നത് ശ്വാസത്തെ ഉള്ളില്‍ കുടുക്കിയിടുന്നുവെന്നും പാര്‍വതി പറയുന്നു.

കെ.ആര്‍. രമേഷ് എന്ന അപൂര്‍വ്വ പ്രതിഭയുടെ രണ്ട് മുറി, അടുക്കള എന്ന നാടകം കേരള അന്താരാഷ്ട്ര നാടകോത്സവത്തില്‍ എടുത്തില്ല എന്നത് ഞാന്‍ കേട്ട കഥകളില്‍ ഒന്ന് മാത്രം. നാടകം ഒന്നും കാണാന്‍ നില്‍ക്കണ്ട ആശയത്തിന് തന്നെ അംഗീകാരം അങ്ങോട്ട് കൊടുക്കണം. പ്രായമായ രണ്ട് പേര്‍ താമസിച്ചിരുന്ന ഒരു വീട് നിലം പൊത്തുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. ഓടിട്ട വീടിന്റെ കൂരയാണ് നാടകത്തിന്റെ സെറ്റ്. കൊല്ലത്ത് ഈ നാടകം പ്രദര്‍ശിപ്പിച്ചപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ്, ഈ നാടകത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ശക്തിയെ കുറിച്ചും.

ഇന്നലെയാണറിഞ്ഞത് അത് തിരഞ്ഞെടുപ്പില്‍ തള്ളിപ്പോയി എന്ന്. കെ.ആര്‍.രമേശ് സംവിധാനം ചെയ്ത അക്കാഡമി അവാര്‍ഡ് നേടിയ തുപ്പല്‍ മല്‍സ്യം എന്ന നാടകം കണ്ടവരൊന്നും അത് മറക്കില്ല. പക്ഷേ എന്നിട്ടും അദ്ദേഹത്തിന് അയിത്തം! ജാതി പറയുന്നതോ പറയിപ്പിക്കുന്നതോ? എന്ന് ചോദിച്ചാണ് പാര്‍വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ താരങ്ങളില്‍ പ്രമുഖായിരുന്നു ചലച്ചിത്രതാരവും സമാൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി.

പോസ്റ്റ് കാണാം